മെയ്ഡ്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച 2-ാമത് ഓള്‍ യുകെ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 ശനിയാഴ്ച മെയ്ഡ്സ്റ്റണില്‍ നടന്നു. പാര്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍, എസ്ടി അഗസ്റ്റിന്‍ അക്കാദമി മൈതാനങ്ങളിലായി ഒരേ സമയം പാദമത്സരങ്ങള്‍ നടന്നു.
മുന്‍ വര്‍ഷത്തെ വന്‍ വിജയത്തിന് ശേഷം ആവേശോജ്വലമായ രണ്ടാം അദ്ധ്യാത്തിന് അരങ്ങൊരുങ്ങുന്നതില്‍ സംഘാടകരായ എംഎംഎ മികവ് തെളിയിച്ചു. 8 ടീമുകള്‍ പങ്കെടുത്ത രണ്ടാം പതിപ്പില്‍ മുന്‍ നിശ്ചയപ്രകാരം രാവിലെ 8.30 ന് തന്നെ ആദ്യ പന്തെറിഞ്ഞു കൊണ്ട് ക്രിക്കറ്റ് പൊടിപൂരത്തിന് തുടക്കമായി. മധ്യവേനലില്‍ ജ്വലിച്ചുയര്‍ന്ന അന്തരീക്ഷത്തിലെ ഊഷ്മാവിനുമപ്പുറം അനര്‍ഗളമായി പെയ്തിറങ്ങിയ തോരാ റണ്‍മലില്‍ കാണികളുടെ മനസ് കുളിര്‍ന്നു.
ആദ്യപാദ മത്സരങ്ങളിലെ ഒന്നാം പൂളില്‍ ടണ്‍ബ്രിഡവെയില്‍സ് സഹൃദയ റോയല്‍സ്, മെയ്ഡ്സ്റ്റണ്‍ സൂപ്പര്‍ കിംഗ്സ് റെഡ്ഹില്‍ വാരിയേഴ്സ് എന്നിവര്‍ മാറ്റുരച്ചപ്പോള്‍ രണ്ടാം പൂളില്‍ ഹേസ്റ്റിംഗ്സ് റോയല്‍സ്, കെന്റ് യുണൈറ്റഡ്, ടീം 28 കോംബെന്‍സ് XI എന്നിവര്‍ കളത്തിലിറങ്ങി.
ഒന്നിനൊന്നു മികച്ചു നിന്ന മത്സരങ്ങല്‍ വിക്കറ്റു കൊയ്ത്തിലും റണ്‍ വേട്ടയിലും അനിതരമായ ഫീല്‍ഡിംഗിലും പാടവം തെളിയിച്ച മലയാളത്തിന്റെ വീരപുത്രന്മാര്‍ മെയ്ഡ്സ്റ്റാണിലെ മണ്ണില്‍ ക്രിക്കറ്റു വസന്തം വിരിയിച്ച് പുഷ്പവൃഷ്ടി നടത്തി.
ആദ്യ പാദ മത്സരങ്ങളിലെ വിജയികളായ കോംബെന്‍സ് XI 20 സഹൃദയ റോയല്‍സും തമ്മില്‍ ഒന്നാം സെമിഫൈനലും റെഡ്ഹില്‍ വാരിയേഴ്സും കെന്റ് യുണൈറ്റഡും തമ്മില്‍ രണ്ടാം സെമിഫൈനലും നടന്നു. ഭാഗധേയങ്ങള്‍ മാറി മറിഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളാല്‍ ക്രിക്കറ്റ് പ്രേമികളുടെ ആകാക്ഷയും ആവേശവും വാനോളമുയര്‍ത്തിയഈ മത്സരങ്ങള്‍ക്കൊടുവില്‍ കോംബെന്‍സ് XI ഉം കെന്റ് യുണൈറ്റഡും ഫൈനലില്‍ പ്രവേശിച്ചു.
ഓരോ നിമിഷവും മൈതാനത്തില്‍ തിങ്ങി നിറഞ്ഞ കാണികളുടെ ഹര്‍ഷാരവങ്ങളേറ്റുവാങ്ങിക്കൊണ്ട് മുന്‍ ചാമ്പ്യന്മാര്‍കൂടിയായ കോംബെന്‍സ് XI ന്റെയും കെന്റ് യുണൈറ്റഡിന്റെയും ചുണക്കുട്ടന്മാര്‍ ക്രിക്കറ്റു പിറന്നു വീണ ഈ മണ്ണിലെ ക്രീസില്‍ പുത്തന്‍ വീരഗാഥകള്‍ രചിച്ചു.
മെല്ലെ കെട്ടിപ്പണിതുയര്‍ത്തിയ ആദ്യ ഇന്നിംഗ്സില്‍ കെന്റ് യുണൈറ്റഡ് 126 റണ്‍സെന്ന മികച്ച സ്‌കോര്‍ കണ്ടത്തി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ കോംബെന്‍സ് XI ത്വരിത ഗതിയില്‍ റണ്‍ വാരിക്കൂട്ടി മുന്നേറിയെങ്കിലും മികച്ച വിക്കറ്റുകള്‍ സ്വന്തമാക്കിക്കൊണ്ട് കെന്റ് യുണൈറ്റഡിന്റെ ബൗളര്‍മാര്‍ മാസ്മരികമായ തിരിച്ചുവരവു നടത്തി.
ഇരു ടീമികളും ഇഞ്ചോടിഞ്ചു പൊരുതി മുന്നേറിയ മത്സരത്തിന്റെ അവസാന ഓവറുകളില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി പിടി മുറുക്കിയ കെന്റ് യുണൈറ്റഡ് തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ലക്ഷ്യവുമായിറങ്ങിയ കോംബേന്‍സ് XI നെ പിടിച്ചുകെട്ടിയെന്നു മാത്രമല്ല ആദ്യമായ എംഎംഎ എയു യുകെ ടി 20 ട്രോഫിയില്‍ മുത്തമിടുകയും ചെയ്തു.
അനുഭവ സമ്പത്തും സംഘാടന മികവും കൈമുതലാക്കിയ എംഎംഎയ്ക്കൊപ്പം പിന്തുണമയുമായെത്തിയ പ്രഗത്ഭരായ സ്പോണ്‍സര്‍മാരും ടൂര്‍ണമെന്റിലെ ശ്രദ്ധാ കേന്ദ്രങ്ങളായി. മത്സരശേഷം ടൂര്‍ണമെന്റിലെ മികച്ച ബൗളറായ കോംബെന്‍സിന്റെ അമല്‍ ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച് കെന്റ് യുണൈറ്റഡ് താരം ജിബിന്‍ എന്നിവര്‍ക്കും നാലാം സ്ഥാനത്തെത്തിയ ടീം സഹൃദയ റോയല്‍സ് മൂന്നാം സ്ഥാനക്കാരായ റെഡ്ഹില്‍ വാരിയേഴ്സ് രണ്ടാം സ്ഥാനം നേടിയ കോംബെന്‍സ് XI എന്നിവര്‍ക്കും ട്രോഫികളും കറുത്ത കുതിരകളായി എത്തി ചാമ്പ്യന്മാരായി മാറിയ കെന്റ് യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ റോബിനും സഹകളിക്കാരും ട്രോഫിയും E750 ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.
എല്ലാ ടീമുകളും അവരുടെ കൂടെയെത്തിയ ആരാധകരും മെയ്ഡ്സ്റ്റണിലെ ക്രിക്കറ്റ് പ്രേമികളായ കാണികളും എംഎംഎ T20 ടൂര്‍ണമെന്റ് മാനേജിംഗ് കമ്മിറ്റിയെയും പശ്ചാത്തലമൊരുക്കിയ എംഎംഎ കമ്യുണിറ്റിയെയും മുക്തകണ്ടം പ്രശംസിച്ചു. സൗഹാര്‍ദപരമായ അന്തരീക്ഷമായിരുന്നു. മെയ്ഡ്സ്റ്റണിലെന്നും ടീമിനെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നതായും വിജയികളായ കെന്റ് യുണൈറ്റഡ് ക്യാപ്റ്റന്‍ റോബിന്‍ പ്രസ്താവിച്ചു.
അതിശയകരമായ സംഘാടന പാടവമാണ് എംഎംഎ ടി20 ടൂര്‍ണമെന്റിനല്‍ കണ്ടതെന്നും ഇതു പ്രചോദനമേകുന്നുവെന്നും റണ്ണേഴ്സ് അപ്പ് ടീം കോംബെന്‍സ് XI ന്റെ ശ്രീ പറഞ്ഞു. എംഎംഎ ടി 20 ടൂര്‍ണ സ്പേസ് വേണ്ട മെന്റില്‍ പങ്കെടുത്ത് മികച്ച അനുഭവമായിയെന്നും സംഘാടകരെ അഭിന്ദിക്കുന്നതായി ഹേസ്റ്റിഗ്സ് റോയല്‍സിന്റെ നിഖില്‍ ജോസ് പറഞ്ഞു.
റെഡ്ഹില്‍ വാരിയേഴ്സിന്റെ എവിന്‍ മെയ്ഡ്റ്റണ്‍ സൂപ്പര്‍ കിംഗ്സിലെ അജിത് ശ്രീജിത്ത് സഹൃദയ റോയല്‍സ് ക്യാപ്റ്റന്‍ സേവ്യര്‍ എന്നിവരും ടൂര്‍ണമെന്റ് വിജയത്തെ പ്രശംസിച്ചു.