അസോസിയേഷന്‍

ആഷ്‌ഫോര്‍ഡുകാര്‍ 'ആറാട്ട് 2022 'ആയി കാത്തിരിക്കുന്നു

ജോണ്‍സ്‌മാത്യൂസ്

ആഷ്‌ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 18ാമത് കായിക മേള ആഷ്‌ഫോര്‍ഡ് റഗ്ബി ഗ്രൗണ്ടില്‍ പ്രൗഡ ഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സൗമ്യ ജിബി കായിക മേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ട്രീസാ സുബിന്‍, റെജി ജോസ്, സോണി ചാക്കോ എന്നിവരും കമ്മറ്റി അംഗങ്ങളും നൂറു കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായിക മേള മഹാ സംഭവമാക്കി മാറ്റി.


ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ ആറാട്ട് 2022 പ്രസിഡന്റ് സൗമ്യ ജിബി പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി.

കൊച്ചുകുട്ടികളുടെ ഓട്ട മത്സരത്തോടെ മത്സരങ്ങള്‍ തുടങ്ങി. നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളുടെ നടന്ന മത്സരം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, ഷോര്‍ട്ട് പുട്ട് എന്നിവ കൗണികളില്‍ കൗതുകമുണര്‍ത്തി.

ഫുഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ച ഉച്ച ഭക്ഷണത്തിനൊപ്പം തയ്യാറാക്കിയ വീശി അടിച്ച നാടന്‍ പൊറോട്ട മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു.

കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കുമായി അസോസിയേഷന്‍ തയ്യാറാക്കിയ ഫുഡ് സ്റ്റാളിന് സോജ മധുസൂധനന്‍, ലിന്‍സി അജിത്, സ്‌നേഹാ അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കായിക മേളയുടെ രണ്ടാം ദിവസം കെന്‍ഫ് ഫുട്‌ബോള്‍ ലീഗിന്റെ വിവിധ ക്ലബുകളില്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൗമാരക്കാരെ പങ്കെടുപ്പിച്ചുള്ള ഫുട്‌ബോള്‍ മത്സരത്തോടെ ആരംഭം കുറിച്ചു. ശേഷം മുതിര്‍ന്നവരുടെ ആവേശകരമായ ഫുട്‌ബോള്‍ മത്സരവും അവസാന പന്ത് വരെ ഉദ്വേഗം ഉണര്‍ത്തിയ ക്രിക്കറ്റ് മത്സരവും അരങ്ങേറി. പ്രസ്തുത മത്സരങ്ങള്‍ ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളും അടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു.

ചെസ്സ്, കാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തീയതി പുറകെ അറിയിക്കുന്നതാണെന്ന് സ്‌പോര്‍ട്‌സ് കമ്മറ്റി അറിയിച്ചു.

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 18ാമത്കായിക മേള മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതും ജനകീയവുമാക്കിയ അംഗങ്ങള്‍ക്കും മത്സരങ്ങള്‍ നിയന്ത്രിച്ച ജോജി കോട്ടക്കല്‍, ജോണ്‍സണ്‍ തോമസ്, ആല്‍ബിന്‍, സനല്‍ എന്നിവര്‍ക്കും സരസമായ ഭാഷയില്‍ മത്സരങ്ങളുടെ വിവരണം നല്‍കിയ സോണി ചാക്കോക്കും വിദേശികളായ കാണികള്‍ക്കും അസോസിയേഷന്‍ സ്വദേശികളായ കാണികള്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ട്രീസാ സുബിന്‍ നന്ദി പ്രകാശിപ്പിച്ചു.

ആറാട്ട് 2022

ഗ്രഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെപ് 24ാം തീയതി ശനിയാഴ്ച 10.00 മണി മുതല്‍ അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യക്ക് ശേഷം ആറാട്ട് 2022 ന് തിരിതെളിയും.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം , വടംവലി മത്സരം , സാംസ്‌കാരികാഘോഷ യാത്ര, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions