ചരമം

തിരുവല്ലയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു പാസ്റ്ററും മക്കളും മരിച്ചു


തിരുവല്ല: തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് പാസ്റ്ററും മക്കളും. റാന്നി പൂവന്‍മല ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ വി.എം ചാണ്ടി (49), മക്കളായ ഫേബ (24), ബ്ലസി (19) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കുമളി ചക്കുംപള്ളം ഏഴാം മൈല്‍ വരയന്നൂര്‍ സ്വദേശികളായ ഇവര്‍ റാന്നിയിലാണ് താമസിക്കുന്നത്.

രാവിലെ ഏഴേമുക്കാലോടെയാണ് അപകടം. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് നല്‍കവെയാണ് തെന്നി തോട്ടിലേക്ക് പതിച്ചത്. ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മുങ്ങിയ കാര്‍ കണ്ടെത്തിയത്.

കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടു പേരും മരിച്ചനിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പാസ്റ്റര്‍ ചാണ്ടിയും മരണമടഞ്ഞിരുന്നു. കാറില്‍ നിന്നും ലഭിച്ച പരുമല മാര്‍ ഗ്രഗോറിയോസ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.


  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions