ചരമം

രാവിലെ കിടപ്പുമുറിയില്‍ കാണാനില്ല, യുവതി കിണറ്റില്‍ മരിച്ചനിലയില്‍

കോട്ടയം: മുണ്ടക്കയം കോരുത്തോട് മടുക്കയില്‍ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുരുന്നുമലയില്‍ പുതുപറമ്പില്‍ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ എഴുന്നേറ്റപ്പോള്‍ അഞ്ജലിയെ കിടപ്പുമുറിയില്‍ കണ്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവ് വീട്ടിലും സമീപത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണര്‍ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയില്‍പ്പെടുകയും കിണര്‍ പരിശോധിച്ചപ്പോള്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നാണ് വിവരം. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ശ്യാമും അഞ്ജലിയും. ദമ്പതിമാര്‍ക്ക് അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions