വിദേശം

ഗര്‍ഭിണിയായ ഇന്ത്യക്കാരി മരിച്ചു; മണിക്കൂറുകള്‍ക്കകം രാജിവച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി



ലിസ്ബണ്‍: ചികിത്സ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നു വിനോദസഞ്ചാരിയായ ഇന്ത്യന്‍ യുവതി മരിച്ചു. യുവതിയുടെ മരണത്തിനു മണിക്കൂറുകള്‍ക്കം പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയയില്‍ നിന്ന് ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ 34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിക്ക് ഹൃദയാഘാതം ഉണ്ടായത്. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയ നിയോനാറ്റോളജി യൂണിറ്റ് നിറഞ്ഞിരുന്നതാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായത്.

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് കണക്കിലെടുത്ത്, പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ചില അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇത് ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തില്‍ അടിയന്തര പ്രസവ ശുശ്രൂഷ ലഭിക്കാതെ ഇന്ത്യന്‍ യുവതി മരിച്ചത്. മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തു.

എന്നാല്‍, യുവതി മരിച്ചു. മരണത്തെക്കുറിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കം മന്ത്രി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. കോവിഡ് 19 സമയത്ത് രാജ്യത്ത് വാക്‌സിന്‍ വിതരണം വിജയകരമായി കൈകാര്യം ചെയ്തതിന് ടെമിഡോയ്ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.

കേരളത്തില്‍വരെ ചികിത്സാവീഴ്ചയുടെ പേരിലുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് പോര്‍ച്ചുഗല്‍ ആരോഗ്യ മന്ത്രിയുടെ നടപടി ശ്രദ്ധേയമാകുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions