വിദേശം

ഹാരിയും മേഗനും അനുനയത്തിന്; ചാള്‍സിനും വില്ല്യമിനും എതിരായ വെളിപ്പെടുത്തലുകള്‍ നീക്കാന്‍ ശ്രമം

ഒടുവില്‍ രാജ കുടുംബങ്ങള്‍ തമ്മിലുള്ള പോരിന് ശമനമാകുന്നു. ചാള്‍സിനും, വില്ല്യമിനും എതിരായ തുറന്നടികള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടും എന്നാണ് സൂചന. രാജ്ഞിയുടെ മരണത്തിന് പിന്നാലെ തങ്ങളുടെ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ഉറച്ച് സസെക്‌സ് ദമ്പതികള്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നുവെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ നിന്നും ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കാനായി ഹാരിയും, മെഗാനും ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ രാജ്ഞി മരണപ്പെട്ട സാഹചര്യത്തില്‍ സീരീസിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെയ്ക്കാനും സസെക്‌സ് ദമ്പതികള്‍ ആഗ്രഹിക്കുന്നുവെന്ന് പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസില്‍ താമസിക്കുന്ന 38-കാരനായ ഡ്യൂക്കും, 41-കാരി ഡച്ചസും ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വ്വീസുമായി 100 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരമാണ് ഒരു ഡോക്യുമെന്ററിക്കായി പ്രവര്‍ത്തിക്കുന്നത്.

നേരത്തെ പരിപാടി ഡിസംബറില്‍ സംപ്രേക്ഷണം തുടങ്ങുമെന്നാണ് കരുതിയിരുന്നത്. നവംബര്‍ 9ന് ദി ക്രൗണിന്റെ അഞ്ചാം സീരീസ് പൂര്‍ത്തിയാകുമ്പോള്‍ ഇതുണ്ടാകുമെന്നായിരുന്നു വിവരം. എന്നാല്‍ റിലീസ് 2023-ലേക്ക് നീട്ടുന്ന തരത്തില്‍ സസെക്‌സ് ദമ്പതികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചാള്‍സ് മൂന്നാമന്‍ രാജാവിനെയും, ക്യൂന്‍ കണ്‍സോര്‍ട്ട് കാമില്ല, വില്ല്യം രാജകുമാരന്‍, കെയ്റ്റ് രാജകുമാരി എന്നിവരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ 'മയപ്പെടുത്താനാണ്' സസെക്‌സ് ദമ്പതികള്‍ ആഗ്രഹിക്കുന്നത്. നേരത്തെ തന്റെ സ്‌ഫോടനാത്മകമായ ഓര്‍ക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതും ഹാരി മാറ്റിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions