സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്‍ സെന്ററില്‍ വിശുദ്ധ കുര്‍ബ്ബാനയും, മതബോധന സ്‌കൂള്‍ പുതുവര്‍ഷാരംഭവും, 'ലിറ്റര്‍ജിക്കല്‍ സ്പിരിച്വാലിറ്റി' ക്‌ളാസും നടത്തി. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ ജോ: സെക്രട്ടറിയും മദ്ധ്യപ്രദേശ് സത്‌നാ സെന്റ് എഫ്രേം തീയോളോജിക്കല്‍ കോളേജ് പ്രൊഫസ്സറും, വാഗ്മിയും,ധ്യാന ശുശ്രുഷകനുമായ റവ.ഡോ. അനീഷ് കിഴക്കേവീട്, പാരീഷ് പ്രീസ്റ്റ് ഫാ.അനീഷ് നെല്ലിക്കല്‍ എന്നിവരുടെ സംയുക്തകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന സ്റ്റീവനേജ് സെന്റ് ജോസഫ് ദേവാലയത്തില്‍ അര്‍പ്പിച്ചു.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ആമുഖമായി വിദ്യാര്‍ത്ഥികളും,അദ്ധ്യാപകരും റോസാപുഷ്പങ്ങള്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥനാഗീതത്തോടെ സമാരംഭിച്ച വേദപാഠ പരിശീലന പുതുവര്‍ഷാരംഭം തിരി തെളിച്ചു കൊണ്ട് ഫാ.അനീഷ് നെല്ലിക്കല്‍ നാന്ദി കുറിച്ചു. വേദപാഠ പരിശീലനത്തിന്റെ പ്രാധാന്യത്തെ പരാമര്‍ശിച്ചു കൊണ്ട് എവ്‌ലിന്‍ അജി സംസാരിച്ചു.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നല്‍കിയ ഇടവേളക്കും ലഘുഭക്ഷണത്തിനും ശേഷം റവ.ഡോ.അനീഷ് കിഴക്കേ വീട് 'ലിറ്റര്‍ജിക്കല്‍ സ്പിരിച്വാലിറ്റി' എന്ന വിഷയത്തെ ആസ്പദമാക്കി ക്‌ളാസ് എടുത്തു.
'ക്രൈസ്തവര്‍ സ്‌നേഹവും,സാഹോദര്യവും,വിശ്വാസ മൂല്യങ്ങളും മുറുകെ പിടിച്ചു ക്രിസ്തു സാക്ഷികളായി ജീവിക്കണം' എന്ന് അനീഷച്ചന്‍ ഓര്‍മ്മിപ്പിച്ചു. 'ദൈവകൃപയുടെയും, അനുഗ്രഹത്തിന്റെയും വാതായനം തുറന്നു കിട്ടുന്ന വിശുദ്ധ ബലിയില്‍ ആല്‍മീയമായി ഒരുങ്ങി പങ്കു ചേരേണ്ടതും, ലോകരക്ഷകന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള മാനവ രക്ഷാകരദൗത്യ സംഭവങ്ങള്‍ കൂദാശാകര്‍മ്മത്തില്‍ അനുഭവവേദ്യമാകുന്ന തലത്തിലേക്ക് വിശ്വാസികള്‍ ആല്മീയമായി ഉയരേണ്ടതും അനിവാര്യമാണ്'.
'വിശുദ്ധ കുര്‍ബ്ബാനയിലെ മുദ്രകളുടെ അര്‍ത്ഥവും, കൂദാശകളിലും, ബലിപീഠത്തിലും,സമര്‍പ്പണവസ്തുക്കളിലും, ദേവാലയം ഒരുക്കുന്നതിലും വരെ സഭ നിഷ്‌കര്‍ഷിക്കുക വിശുദ്ധ ഗ്രന്ഥമടിസ്ഥാനമാക്കിയാണെന്നു' അനീഷച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
ജസ്ലിന്‍ വിജോ, ജോര്‍ജ്ജ് മണിയാങ്കേരി എന്നിവര്‍ ഗാനശുശ്രുഷക്കു നേതൃത്വം നല്‍കി.ജോയി ഇരുമ്പന്‍,ബെന്നി ജോസഫ്, തോമസ് അഗസ്റ്റിന്‍, സജന്‍ സെബാസ്റ്റ്യന്‍, ടെസ്സി ജെയിംസ്, ടെറീന ഷിജി, ആനി ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്റ്റീവനേജ് സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ സ്‌നേഹോപഹാരം ട്രസ്റ്റി സാംസണ്‍ ജോസഫ് ഫാ.അനീഷ് കിഴക്കേവീട് നല്‍കി. അപ്പച്ചന്‍ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ ശുശ്രുഷകള്‍ സമാപിച്ചു.