സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടന്നു വരികയാണ്. ഈമാസം ഏഴു വരെ ഇത് തുടരുന്നതാണ്.

പ്രധാന തിരുനാള്‍ ദിവസമായ എട്ടിന് സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വച്ച് രാവിലെ 10 മണിക്ക് തിരുനാള്‍ കൊടിയേറ്റം നടക്കും. തുടര്‍ന്ന് 10.30 മണിക്ക് ആഘോഷമായ തിരുനാള്‍ റാസകുര്‍ബാനയും സ്നേഹവിരുന്നും നടത്തപ്പെടും. തിരുനാള്‍ കുര്‍ബാനയില്‍ ഫാ. മാത്യു വലിയ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ജോഷി കൂട്ടുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. റാസ കുര്‍ബാനക്ക് ശേഷം ലദീഞ്ഞും തുടര്‍ന്ന് പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളും മിഷന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ജനറല്‍ കണ്‍വീനര്‍ സിറിയക് ജെയിംസ് (ബാബു) ട്രസ്റ്റിമാരായ ഷൈജു ചാക്കോ മുടക്കോടിയില്‍, സജി തോമസ് മന്നാട്ടുപറമ്പില്‍, ആര്‍സന്‍ സ്റ്റീഫന്‍ മുപ്രപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

St. Hildas Church, 66 Kenworthy La, Northenden, Manchester, M22 4EF

സാധാരണ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം

St. Elizabeth Church, 48 Lomond Rd, Wythenshawe, Manchester, M22 5JD

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions