ചരമം

അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു

കോട്ടയം: അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള (48) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളിക്കാന്‍ പോയ ശേഷം വീട്ടിലെത്തിയ മകന്‍ ദേവനന്ദാണ് സംഭവം ആദ്യം കണ്ടത്. കതക് തുറക്കാതിരുന്നതിനെ തുടര്‍ന്നു പിന്നിലെത്തി അടുക്കളവാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് പിതാവ് തൂങ്ങി നില്‍ക്കുന്നതും മാതാവ് ബോധരഹിതയായി വീണു കിടക്കുന്നതും കണ്ടത്.

ദേവനന്ദിന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. അയല്‍വാസികള്‍ വരുമ്പോള്‍ മജ്ഞുളയ്ക്ക് ജീവനുണ്ടായിരുന്നതിനാല്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

സുനില്‍ കുമാര്‍ തടിപ്പണിക്കാരനും മജ്ഞുള ബേക്കറി ജീവനക്കാരിയുമാണ്.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions