വിദേശം

ക്രിസ്മസ് പാപ്പയുടെ 1600 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസിന്റെ വരവറിയിച്ചു, ചുവപ്പ് വസ്ത്രവും വെളുത്ത താടിയും സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് പാപ്പ എന്ന സന്താക്ലോസ് സങ്കല്‍പം ആവിര്‍ഭവിക്കാന്‍ പ്രചോദനമായ 1600 വര്‍ഷം പഴക്കമുള്ള സെയിന്റ് നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍.

മധ്യകാല യുഗത്തില്‍ മെഡിറ്ററേനിയന്‍ കടലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുങ്ങിപ്പോയ ഒരു പുരാതന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പുരാവസ്തു ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുര്‍ക്കിയിലാണ് ഇത് കണ്ടെത്തിയത്. എഡി 270 നും 343 നും ഇടയില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യ പുരുഷന്‍ പാവങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിലൂടെയാണ് ഏറെ പ്രശസ്തനായത്. മൂന്ന് പെണ്‍കുട്ടികളെ വേശ്യാവൃത്തിയില്‍ നിന്നും രക്ഷിക്കുവാനായി സ്വര്‍ണ്ണ നാണയങ്ങള്‍ നിറച്ച സഞ്ചി നല്‍കിയതാണ് അതില്‍ ഏറ്റവും മുന്‍പില്‍ നില്‍കുന്ന സംഭവം.

നശിച്ചുപോയ പുരാതന ബസലിക്കയുടെ മേല്‍, ഈ പുണ്യാളന്റെ ശവകുടീരം സംരക്ഷിക്കുവാനായി മറ്റൊരു പള്ളി പണിയുകയായിരുന്നു. എന്നാല്‍, അടുത്ത കാലത്ത് മാത്രമാണ് പുരാതന ബസലിക്കയുടെ അവശിഷ്ടങ്ങല്‍ നിലവിലെ പള്ളിക്ക് കീഴിലായി പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പര്യവേഷണമാണ് അവരെ സെയിന്റ് നിക്കോളാസിന്റെ കല്ലറയിലേക്ക് നയിച്ചത്. സെയിന്റ് നിക്കോളാസ് ജീവിച്ചതും മരിച്ചതും തുര്‍ക്കിയില്‍ ആയിരുന്നു എന്ന അവകാശവാദത്തെ ഈ കണ്ടുപിടുത്തം സാധൂകരിക്കുകയാണ്.

പുരാതന ബസലിക്കയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തിയ പള്ളി 5-ാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനുമിടയില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആരാധനാലയമായിരുന്നു. ഇതിനു ചുറ്റും സെയിന്റ് നിക്കോളാസിന്റെ നിരവധി പ്രതിമകളും കാണാവുന്നതാണ്. 1982-ല്‍ ഈ പള്ളിയെ യുനെസ്‌കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നിലവിലെ സെയിന്റ് നിക്കോളാസ് പള്ളിക്ക് കീഴില്‍ ഇലക്ട്രോണിക് തിരച്ചില്‍ നടത്തിയ ഒരു സംഘം പുരാവസ്തു ഗവേഷകര്‍ 2017- ല്‍ ആണ് ഈ പുരാതന ബസലിക്കയുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, നിലവിലെ പള്ളിയുടെ തറ സസൂക്ഷ്മം നീക്കം ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെയാണ് അവര്‍ ഭൂമിക്കടിയില്‍ ആയിപ്പോയ സെയിന്റ് നിക്കോളാസിന്റെ ശവകുടീരത്തില്‍ എത്തുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions