ചരമം

മക്കളൊടൊത്ത് യുകെയില്‍ താമസിക്കാനെത്തിയ മാതാവ് വിടവാങ്ങി

യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത. മക്കളോടൊത്ത് യുകെയില്‍ താമസത്തിനായി എത്തിയ മാതാവിന്റെ അപ്രതീക്ഷിത വിയോഗമാണ് പുറത്തുവന്നത്. ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ നിര പ്രവര്‍ത്തകന്‍ ആയ ബിനോ ഫിലിപ്പിന്റെ മാതാവ് വത്സമ്മ ഫിലിപ്പ്(78) ആണ് മരിച്ചത്.

ശ്വാസ കോശ സംബന്ധമായ അസുഖത്താല്‍ ദീര്‍ഘകാലമായി ചികത്സയില്‍ ആയിരുന്നു വത്സമ്മ. ആശുപത്രിയിലും വീട്ടിലും ആയി ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണം വിളിക്കുകയായിരുന്നു. വത്സമ്മയുടെ മക്കളും മരുമക്കളും പേരകുട്ടികളും യുകെയില്‍ സ്ഥിരതാമസമാക്കിയതിനാല്‍ റെസിഡന്‍സ് വിസയിലാണ് യുകെയില്‍ എത്തിയത്.

നാട്ടില്‍ അന്ത്യനിദ്ര ഒരുക്കണമെന്ന വത്സമ്മയുടെ ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലാണ് മക്കള്‍. അതിനാല്‍ സംസ്‌കാരം സംബന്ധിച്ചുള്ള തീരുമാനം പിന്നിട് എടുക്കും.സംസ്‌കാരം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നടത്താനാണ് ശ്രമിക്കുന്നത്.ബിനോ ഫിലിപ്പ് ,ബിന്‍സി അള്‍ഡര്‍ഷോട്ട് എന്നിവര്‍ മക്കളും മിനു ബിനോ, ബിജു അള്‍ഡര്‍ഷോട്ട് മരുമക്കളുമാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions