വിദേശം

വീണ്ടും ഏഷ്യന്‍ വീരഗാഥ; സ്‌പെയിനിനെ ജപ്പാന്‍ അട്ടിമറിച്ചു; ജര്‍മനി പുറത്ത്


ദോഹ: ലോകകപ്പില്‍ വമ്പന്മാര്‍ക്കെതിരെ ഏഷ്യന്‍ ടീമുകളുടെ അട്ടിമറി തുടരുന്നു. ഇത് യൂറോപ്യന്‍ ടീമുകള്‍ക്കാണ് തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ സാക്ഷ്യം വഹിച്ചത് യൂറോപ്യന്‍ ശക്തികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ഏഷ്യന്‍ വീരഗാഥയ്ക്കാണ്. ജര്‍മനിയെ അട്ടിമറിച്ചതിനു പിന്നാലെ രണ്ടു ഗോളിന് സ്‌പെയിനിനെയും മുട്ടുകുത്തിച്ച് ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ചു ചെയ്തു. അതോടെ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്ത്. തുടരെ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.

കളിയുടെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന്‍ തിരിച്ചടിക്കുകയായിരുന്നു. മനോഹരമായ സ്‌ട്രൈക്കിലൂടെ റിത്‌സു ഡോന്‍ ആണ് ജപ്പാനിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് മിനിറ്റുകള്‍ക്കകം കൗരു മിറ്റോമയുടെ ഗോളില്‍ ജപ്പാന്റെ സ്‌കോര്‍ 2-1 ആയി. പന്ത് സൈഡ് സൈന്‍ കടന്നെന്ന് കരുതിയെങ്കിലും വീഡിയോ റീപ്ലേ പ്രകാരം റഫറി ഗോള്‍ അനുവദിക്കുയായിരുന്നു. 11ാം മിനുട്ടില്‍ അല്‍വാരോ മൊറാട്ടയാണ് സ്‌പെയിനിനായി ഒരു ഗോള്‍ നേടിയത്.

ജപ്പാന്‍ സ്‌പെയിനിനെ അട്ടിമറിച്ചതോടെ ലോകപ്പില്‍ നിന്ന് പുറത്തായത് ശക്തമായ ജര്‍മനിയാണ്. ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ നാലു ഗോളിന് ജര്‍മ്മനി ജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ജര്‍മനി പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്തായത്. ജപ്പാനോടു തോറ്റെങ്കിലും കോസ്റ്ററിക്കയെ ജര്‍മ്മനി തോല്‍പ്പിച്ചതോടെ സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഡിസംബര്‍ അഞ്ചിന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് ജപ്പാന്‍ ഏറ്റുമുട്ടും. ഈ ലോകകപ്പില്‍ സൗദി അര്‍ജന്റീനയെ അട്ടിമറിച്ചിരുന്നു.

ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയവും ഇത്തവണ ആദ്യ റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനക്കാരായിരുന്നു ബെല്‍ജിയം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions