വിദേശം

കോവിഡ് വാക്‌സിന്‍ ടെക്‌നോളജി മോഷ്ടിച്ചതായി ആരോപണം; മോഡേണയും ഫൈസറും ഏറ്റുമുട്ടലില്‍


ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് പ്രതിസന്ധിയില്‍ ശതകോടി ഡോളറുകള്‍ വാരിക്കൂട്ടിയവരാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍. ഫൈസര്‍ തങ്ങളുടെ എംആര്‍എന്‍എ ടെക്‌നോളിജി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനായി മോഷ്ടിച്ചെന്നായിരുന്നു മോഡേണയുടെ ആരോപണം. ഇപ്പോള്‍ ഇതിനെ ഖണ്ഡിച്ച് തിരിച്ച് കേസ് കൊടുത്തിരിക്കുകയാണ് ഫൈസര്‍.

ഫൈസറും, പങ്കാളിയായ ബയോഎന്‍ടെക്കും എതിരാളിയുടെ വാദങ്ങളെ നിയമപോരാട്ടത്തില്‍ തള്ളിയിരിക്കുകയാണ്. ചരിത്രം തിരുത്തി എഴുതാനാണ് മോഡേണ ശ്രമിക്കുന്നതെന്ന് ഫൈസര്‍ ആരോപിക്കുന്നു. മോഡേണയുടെ നിയമനടപടികള്‍ തള്ളണമെന്നും ഫൈസര്‍ കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ട്.

കോവിഡ്-19 വാക്‌സിന്റെ പേരില്‍ എതിരാളി തങ്ങളെ കോടതി കയറ്റിയതോടെയാണ് ഫൈസറും, ജര്‍മ്മന്‍ പങ്കാളി ബയോഎന്‍ടെക്കും തിരിച്ചടിച്ചത്. മോഡേണയുടെ പേറ്റന്റുകള്‍ പ്രാബല്യമില്ലാത്തവയാണെന്നും, ഇത് ലംഘിച്ചിട്ടില്ലെന്നും കമ്പനികള്‍ വാദിക്കുന്നു. കോവിഡ്-19 മഹാമാരിക്ക് മുന്‍പ് തങ്ങള്‍ സ്വരൂപിച്ച പേറ്റന്റ് ലംഘിച്ചാണ് ഫൈസര്‍ വാക്‌സിന്‍ നിര്‍മ്മിച്ചതെന്നാണ് മോഡേണയുടെ വാദം.

ഫൈസര്‍ കോവിഡ്-19 വാക്‌സിനുകളുടെ ലാഭത്തില്‍ നിന്നും നഷ്ടപരിഹാരം വേണമെന്നാണ് മോഡേണ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫൈസര്‍ വാക്‌സിന്‍ വിറ്റ് ആദ്യ 9 മാസങ്ങളില്‍ 26.4 ബില്ല്യണ്‍ ഡോളര്‍ നേടിയെന്നാണ് കണക്ക്. മോഡേണയ്ക്ക് 13.5 ബില്ല്യണ്‍ ഡോളര്‍ വരുമാനവും ഈ കാലയളവില്‍ വാക്‌സിനില്‍ നിന്നും ലഭിച്ചു.

എംആര്‍എന്‍എ ടെക്‌നോളജിയുടെ അടിസ്ഥാനമിട്ട മറ്റ് ശാസ്ത്രജ്ഞരുടെയും, യുഎസ് ഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സംഭാവനകള്‍ മറന്നാണ് എല്ലാം 'തങ്ങളുടേതാണെന്ന' മോഡേണ വാദമെന്ന് ഫൈസര്‍ വാദിക്കുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions