വിദേശം

ക്രൊയേഷ്യയുടെ കഥകഴിച്ചു മെസിയും സംഘവും ഫൈനലില്‍; അല്‍ വാരീസിന് ഇരട്ടഗോള്‍; മെസിക്കും ഗോള്‍

ഖത്തര്‍: ലയണല്‍ മെസിയുടെ ലോകകപ്പ് എന്ന സ്വപ്‍നം ഇതാ കൈയെത്തും ദൂരത്തു. ഒരൊറ്റ മത്സരം ജയിച്ചാല്‍ മെസിയ്ക്കു തന്റെ പേരും പെരുമയും ഇതിഹാസ താരങ്ങള്‍ക്കൊപ്പം എന്നെന്നും എഴുതിവയ്ക്കാം. ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച ക്രൊയേഷ്യ സെമിയില്‍ അര്‍ജന്റീനയൊട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോറ്റു. 34 -ാം മിനിറ്റില്‍ സൂപ്പര്‍ മെസ്സിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ കീപ്പര്‍ ലിവാകോവിച്ച് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കുകയായിരുന്നു. 39-ാം മിനിറ്റില്‍ അല്‍വാരസ് തന്നെ ക്രൊയേഷ്യന്‍ ഗോള്‍ വല കുലുക്കി. 69 -ാം മിനിട്ടിലും അല്‍വാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 3 ആയി ഉയര്‍ത്തിയത്. ലയണല്‍ മെസ്സി എന്ന മാന്ത്രികന്റെ പാസ്സ് അല്‍വാരസ് ഗോളാക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളുമായാണ് സ്‌കലോണി അര്‍ജന്റീനയെ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി മാത്രമിറങ്ങിയ ഏഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡസും മാര്‍ക്കസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിഫിക്കോയും അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.

അതേസമയം ബ്രസീലിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ അതേ ടീമിനെ ക്രൊയേഷ്യ നിലനിര്‍ത്തുകയായിരുന്നു. ഫ്രാന്‍സ്-മൊറോക്കോ മത്സര വിജയിയെ 18 ന് കിരീടപോരാട്ടത്തില്‍ അര്‍ജന്റീന നേരിടും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions