ചരമം

മകന്റെ കുഞ്ഞിനെ സ്‌കൂളിലാക്കാന്‍ പോകവേ കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

മകന്റെ കുഞ്ഞിനെ സ്‌കൂളിലാക്കാന്‍ പോകവേ കോട്ടയം സ്വദേശി ലണ്ടനില്‍ കുഴഞ്ഞു വീണു മരിച്ചു. ആകസ്മിക മരണം ലണ്ടന് സമീപം ഹാരോവിലെ പിന്നെറില്‍ നിന്നും ആണ്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയി(67)ലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്.

കുഴഞ്ഞു വീണ അദ്ദേഹത്തെ രക്ഷിക്കാന്‍ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കി. തുടര്‍ന്ന് നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.


നേരത്തേയും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് നേരത്തെ അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി കാത്തിരിക്കവേയാണ് വേര്‍പാട്.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. അസോസിയേഷന്‍ അംഗങ്ങള്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒപ്പമുണ്ട്.


  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions