ചരമം

മലയാളി യുവതി ലണ്ടനില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു

ഏതാനും ദിവസങ്ങളായി യുകെ മലയാളികളെ തേടിയെത്തുന്നത് ദുഃഖവാര്‍ത്തകളാണ്. കെറ്ററിങ്ങിലെ കൂട്ടക്കൊലയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മലയാളി സമൂഹത്തിനു ആഘാതമായി മറ്റൊരു ആകസ്മിക മരണംകൂടി. മലയാളി യുവതി ലണ്ടനില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ വാര്‍ത്തയാണ് പുറത്തുവന്നത്. നിഷാ എബ്രഹാം(30)എന്ന മലയാളി യുവതിയാണ് മരണത്തിനു കീഴടങ്ങിയത്. നിഷയ്ക്ക് ഇന്നലെ പുലര്‍ച്ച രണ്ടു മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൈലംകുളം പുത്തൂര്‍ ഇടവക വികാരി മാത്യു ജേക്കബിന്റെ ഭാര്യയാണ് നിഷ.


എംഡി ഡോക്ടറായിരുന്നു നിഷ. എംഡി ഗ്രാജുവേഷന്‍ സെറിമണിയ്ക്ക് കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് പ്രഷര്‍ വളരെയധികം കുറഞ്ഞ് മരണം സംഭവിച്ചത്. നിഷയുടെ മാതാപിതാക്കള്‍ യുകെയിലുണ്ട്. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ ഞെട്ടിയിരിക്കുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions