ബിസിനസ്‌

ബ്രിട്ടനിലെ വീട് വിപണി പിടിച്ചു നില്‍ക്കും; 2023-ല്‍ ഇടിവ് 5% മാത്രമെന്ന് പ്രവചനം

പലിശ നിരക്ക് കൂടിയതോടെ മോര്‍ട്ട്‌ഗേജ് ചെലവേറിയത് ബ്രിട്ടനിലെ ഭവന വിപണിയ്ക്കു വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഭയപ്പെട്ട ആഘാതം ഉണ്ടാവില്ലെന്നാണ് പുതിയ പ്രവചനം. 2023-ല്‍ ഭാവന വില അടുത്ത വര്‍ഷം 5% കുറയുമെന്നാണ് നേഷന്‍വൈഡ് പ്രവചിക്കുന്നത്. മഹാമാരിക്ക് മുന്‍പുള്ള നിലയ്ക്ക് തൊട്ടുതാഴെയായി നിരക്കുകള്‍ സ്ഥിരത കൈവരിക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയുടെ പ്രവചനം.

2023-ല്‍ മുന്‍പ് പ്രവചിച്ചതിനേക്കാള്‍ ലഘുവായ രീതിയിലാണ് ഇടിവുണ്ടാകുകയെന്നാണ് നേഷന്‍വൈഡ് പ്രവചനം. ബുദ്ധിമുട്ടേറിയ സാമ്പത്തികാവസ്ഥയിലും മുന്‍പ് പ്രതീക്ഷിച്ച തോതില്‍ തകര്‍ന്നടിയല്‍ ഉണ്ടാകില്ലെന്നും പ്രവചനം വ്യക്തമാക്കുന്നു.


അടുത്ത രണ്ട് വര്‍ഷത്തില്‍ 9 ശതമാനം വിലയിടിവ് ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റിന്റെ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി നേരത്തെ പ്രവചിച്ചിരുന്നു. എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സ് 10 ശതമാനം ഇടിവാണ് പ്രവചിച്ചത്. യുകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയാല്‍ ഭവനവില 20 ശതമാനം വരെ ഇടിയാമെന്ന് റൈറ്റ് മൂവ് സ്ഥാപകന്‍ ഹാരി ഹില്ലും പറഞ്ഞിരുന്നു.


'സാമ്പത്തിക ആഘാതങ്ങള്‍ ഒരു വശത്ത് ശക്തിയാര്‍ജ്ജിക്കുകയാണ്. യഥാര്‍ത്ഥ വരുമാനം വീണ്ടും ഇടിയുന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തും, ലേബര്‍ വിപണിയും ക്ഷീണിക്കും. ഈ അവസ്ഥയിലും അടുത്ത വര്‍ഷം ഭവനവിപണി 5 ശതമാനത്തോളം മാത്രമാണ് ഇടിവ് രേഖപ്പെടുത്തുക', നേഷണ്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു.


മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുന്നുണ്ടെങ്കിലും ഓട്ടം സീസണ് മുന്‍പുള്ള നിലയിലേക്ക് ഇത് നീങ്ങിയിട്ടില്ല. ഇതെല്ലാം ചേര്‍ന്നാണ് ഭവനവിപണി പിടിച്ചുനില്‍ക്കുക.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions