ചരമം

സിക്കിമില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം 16 സൈനികര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിക്കിമില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം 16 സൈനികര്‍ കൊല്ലപ്പെട്ടു . പരിക്കേറ്റ നാല് സൈനികരെ വ്യോമമാര്‍ഗ്ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 221 കരസേന റെജിമെന്റില്‍ നായിക് ആയി സേവനം ചെയ്യുകയായിരുന്നു.

വടക്കന്‍ സിക്കിമിലെ ചാറ്റെനില്‍ നിന്നും തംഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. സെമയില്‍ വെച്ച്, ഒരു വളവു തിരിയുന്നതിനിടയില്‍ വാഹനങ്ങള്‍ കൊക്കയിലേക്ക് മറയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നാല് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. ഇവരെ വ്യോമമാര്‍ഗ്ഗം ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ജൂനിയര്‍ ഓഫീസര്‍മാരാണ്.

സിക്കിമില്‍ 16 സൈനികര്‍ വീരമൃത്യു വരിച്ച അപകടത്തില്‍ അതീവവേദനയുണ്ടെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു. രാജ്യം ഇവരുടെ സേവനത്തിലും പ്രതിബദ്ധതയിലും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കൊപ്പമുണ്ടെന്ന് ഇന്ത്യന്‍ സേന പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ പറയുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions