ലണ്ടന്‍ : സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നോട്ടിങ്ഹാം സെയ്ന്റ് ജോണ്‍ മിഷനിലെ ചെസ്റ്റര്‍ഫീല്‍ഡ് മാസ് സെന്ററില്‍ ഈശോയുടെ തിരുപ്പിറവി ഭക്തിനിര്‍ഭരമായി അഘോഷിച്ചു.
ഡിസംബര്‍ 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ക്രിസ്തുമസ് അഘോഷ പരിപാടികള്‍ നടന്നു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഗയിംസ്, ചായസത്ക്കാരം എന്നിവയെല്ലാം കൂട്ടായ്മക്ക് പുതിയ ഉണര്‍വ്വ് നല്‍കി. മിഷന്‍ ഡയറക്ടര്‍ ഫാ. ജോബി ഇടവഴിക്കല്‍, കമ്മിറ്റി അംഗങ്ങള്‍, മതാദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.