വിദേശം

വിദേശികള്‍ക്ക് കാനഡയില്‍ വീട് വാങ്ങുന്നതിന് 2 വര്‍ഷത്തേക്ക് നിരോധനം

ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങുന്നതിന് നിരോധനം. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിരിക്കുന്നത്. വീട് ലഭ്യമാകാതെ തദ്ദേശവാസികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനാണ് ഈ തീരുമാനം. പൗരന്മാരല്ലത്തവര്‍ക്കാണ് നിരോധനം. പൗരന്മാരല്ലാത്ത അഭയാര്‍ത്ഥികള്‍ക്കും സ്ഥിരതാമസക്കര്‍ക്കും ഈ നിയമം ബുദ്ധിമുട്ടുണ്ടാക്കും.

നഗരങ്ങളില്‍ വീടുകള്‍ വാങ്ങുന്നതിന് മാത്രമാണ് തടസ്സമെന്നും സമ്മര്‍ കോട്ടജേുകള്‍ പോലെയുളള വിശ്രമകേന്ദ്രങ്ങള്‍ വാങ്ങുന്നതിന് തടസ്സമില്ലെന്നും ഡിസംബര്‍ അവസാനം ഒട്ടാവ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വീടുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതോടെ വില വര്‍ധിച്ചത് കനേഡിയന്‍ പൗരന്മാര്‍ക്ക് വലിയ തിരിച്ചടി ആയിരുന്നു. ഇതോടെ വിദേശികള്‍ക്ക് പാര്‍പ്പിടം വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് 2021ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയശേഷം ട്രൂഡോ വാഗ്ദാനം പാലിക്കുകയായിരുന്നു.


ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും താമസക്കാര്‍ നാട്ടിലില്ലാത്ത വീടുകള്‍ക്കും വാന്‍കോവര്‍, ടൊറോന്റോ സിറ്റികള്‍ കനത്ത നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനു പിന്നാലെ വീടുകളുടെ വില ഗണ്യമായി കുറഞ്ഞുവെന്ന് കനേഡിയന്‍ റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍ അറിയിച്ചു. ശരാശരി വീടുകള്‍ക്ക് 800,000 കനേഡിയന്‍ ഡോളര്‍ (590,000 യു.എസ് ഡോളര്‍ ) മുകളില്‍വിലയെത്തിയിരുന്നു. എന്നാല്‍ പുതിയ നിയമം വന്നതോടെ കഴിഞ്ഞ മാസം വില 630, 000 കനേഡിയന്‍ ഡോളര്‍ (465,000 അമേരിക്കന്‍ ഡോളര്‍) വരെ താഴ്ന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ വിദേശികള്‍ വാങ്ങുന്ന വീടുകളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയാണെന്നും അതുകൊണ്ടുതന്നെ ലക്ഷ്യപ്രാപ്തിയുണ്ടാകാന്‍ ഇടയില്ലെന്നും ഈ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു. വര്‍ധിച്ചുവരുന്ന ആവശ്യം നേരിടാന്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്. 2013 ഓടെ 1.9 കോടി പുതിയ വീടുകള്‍ ആവശ്യമായി വരുമെന്നാണ് കാനഡ മോര്‍ട്‌ഗേജ് ആന്റ് ഹൗസിംഗ് കോര്‍പറേഷന്‍ പറയുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions