വിദേശം

അമേരിക്കയിലെ വ്യോമഗതാഗതം താറുമാറായി; വിമാനങ്ങളെല്ലാം അടിയന്തരമായി നിലത്തിറക്കി

അമേരിക്കയിലെ വ്യോമഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ആകാശത്ത് പറന്നു കൊണ്ടിരുന്ന എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ തകരാര്‍ മൂലം വിമാനങ്ങളിലേക്കുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ തടസങ്ങള്‍ നേരിട്ടതോടെയാണ് വ്യോമഗതാഗതം പൂര്‍ണമായി യു.എസ് നിര്‍ത്തിവെച്ചത്.

ഈ തകരാന്‍ എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റുകളെയെല്ലാം തകരാര്‍ ബാധിച്ചിട്ടുണ്ട്.

പൈലറ്റുമാര്‍ക്കും ജോലിക്കാര്‍ക്കും വിമാനങ്ങള്‍ക്കുള്ള ഉപദേശങ്ങളും സന്ദേശങ്ങളും കൈമാറുന്ന സംവിധാനത്തിനാണ് തകരാര്‍ പറ്റിയിരിക്കുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ ഭരണകൂടവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ 750 വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions