വിദേശം

സാമ്പത്തികമാന്ദ്യം: മൈക്രോസോഫ്റ്റ് 11,000 പേരെയും ഗൂഗിള്‍ 12000 പേരെയും പിരിച്ചുവിടും

ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തികമാന്ദ്യം പിടിമുറുക്കുന്ന പശ്‌ചാത്തലത്തില്‍ ടെക് ഭീമന്‍മാര്‍ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് 11,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ സാമ്പത്തിക സ്ഥിതിയില്‍ പിരിച്ചുവിടല്‍ അനിവാര്യമാണെന്ന് കമ്പനി പറയുന്നു. മൈക്രോസോഫ്റ്റിലെ അഞ്ച് ശതമാനം ജീവനക്കാരാണ് പിരിഞ്ഞുപോകേണ്ടിവരിക.

ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമക്കമ്പനികളുടെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടത്തോടെ പിരിച്ചുവിടല്‍ ഉണ്ടാകുമെന്നറിയുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിളും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പിരിച്ചുവിടാതെ കഴിയാത്ത സ്ഥിതിവിശേഷമാണെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നു. ഇത് ആകെയുള്ള ഗൂഗിള്‍ ജീവനക്കാരുടെ ആറ് ശതമാനത്തോളം വരും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റില്‍ 500 ജീവനക്കാരെയാണ് പരിച്ചുവിടുക.

നാണ്യപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പും ലോകരാജ്യങ്ങളെ ബാധിക്കുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടരുന്നു. കോവിഡ് മഹാമാരി വീണ്ടും വീണ്ടും രാജ്യങ്ങളെ കടന്നാക്രമിക്കുകയാണ്. ഇതോടെ കമ്പനികളും വളര്‍ച്ചയില്ലാതെ മുന്നേറേണ്ടി വരുന്ന സാഹചര്യമാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions