വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനുവരി 26ന് 74ാം റിപ്പബ്ലിക് ദിനവും ന്യൂ ഇയറും സൂമി പ്‌ളാറ്റ്‌ഫോമിലൂടെ വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
ഉച്ചകഴിഞ്ഞ് 4 മണിക്കു എഐസിസി സെക്രട്ടറിയും അങ്കമാലി എം എല്‍എയുമായ റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്ത ആഘോഷത്തില്‍ യുകെ മലയാളികളുടെ പ്രിയങ്കരനായ ബ്രിസ്റ്റോള്‍ മുന്‍മേയര്‍ ടോം ആദിത്യ, പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും അബ്‌സൊല്യൂട്ട് ഐഎഎസ് അക്കാദമി ഡയറക്ടറുമായ ഡോ ജോബിന്‍ എസ് കൊട്ടാരം തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാട്ടില്‍ യോഗത്തെ സ്വാഗതം ചെയ്തു.
യൂറോപ്പിലെ പ്രസിദ്ധ ഗായകനായ സിറിയക് ചെറുകാടിന്റെ ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ യോഗത്തില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ട്രഷര്‍ സാം ഡേവീഡ് മാത്യു, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ മേഴ്‌സി തടത്തില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, ഗ്ലോബല്‍ വുമന്‍സ് ഫോം പ്രസിഡന്റ് പ്രൊഫസര്‍ ഡോ ലളിത മാത്യു, ഗ്ലോബല്‍ വുമണ്‍സ് ഫോം പ്രസിഡന്റ് പ്രൊഫസര്‍ ഡോ ലളിത മാത്യു, ഗ്ലോബല്‍ മെഡിക്കല്‍ ഫോം പ്രസിഡന്റ് ഡോ ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍, ഗ്ലോബല്‍ ടൂറിസം ഫോം പ്രസിഡന്റ് തോമസ് കണ്ണങ്കേരില്‍, ഗ്ലോബല്‍ ബിസിനസ് ഫോം പ്രസിഡന്റ് ഡോ ചെറിയാന്‍ ടി കീക്കാട്, ഗ്ലോബല്‍ ബിസിനസ് ഫോം പ്രസിഡന്റ് ഡോ ചെറിയാന്‍ ടി കീക്കാട്, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍, ഫ്‌റാങ്ക്ഫര്‍ട്ടു പ്രൊവിന്‍സ് പ്രസിഡന്റ് പ്രൊഫ. ഡോ ബിനേഷ് ജോസഫ്, യുകെ പ്രൊവിന്‍സ് പ്രസിഡന്റ് സൈബിന്‍ പാലാട്ടി, യൂറോപ്പ് റിജിയന്‍ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, യുകെ നോര്‍ത്ത് വെസ്റ്റ് റീജയന്‍ ചെയര്‍മാന്‍ ലിതീഷ് രാജ് പി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജിഷ സത്യനാരായണന്റെ നേതൃത്വത്തിലുള്ള നടനം ഡാന്‍സ് സ്‌കൂളിന്റെ വര്‍ണ പൊലിമയാര്‍ന്ന ഡാന്‍സുകളും അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ചെണ്ടമേളവും യൂറോപ്പിലെ അനുഗ്രഹീത ഗായകരായ സോബിച്ചന്‍ ചേന്നങ്കര, സിറിയക്ക് ചെറുകാടു, ലിതീഷ് രാജ് പി തോമസ് എന്നിവരുടെ ഗാനങ്ങളും രാജു കുന്നാട്ടിന്റെ കവിതയും അരാഫത്തിന്റെ നേതൃത്വത്തിലുള്ള മാജിക്ക് ഫ്രെയിം ഗ്രൂപ്പിന്റെ ഗാനമേളയും ഈ കലാ സാംസ്‌കാരിക സമ്മേളനത്തിന് കൊഴുപ്പേകി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളിയുടെ കൃതജ്ഞതയോടെ മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കു വിരാമമിട്ടു. യൂറോപ്പിലെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ഗ്രിഗറി മേടയില്‍ ഈ കലാ സാംസ്‌കാരിക സമ്മേളനം മോഡറേറ്റ് ചെയ്തതു.
ഈ കലാസാംസ്‌കാരിക സമ്മേഏളനത്തിന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ചതു ജോസഫ് ജോണ്‍, ജെന്‍സ് കുമ്പിളുവേലില്‍, വിഷ്ണു എന്നിവരായിരുന്നു.