സ്പിരിച്വല്‍

യു.കെ ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ പ്രഥമ ക്‌നാനായ കുടുംബ സംഗമം

യു.കെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിലുള്ള പ്രഥമ ക്‌നാനായ കുടുംബസംഗമത്തിന് മാഞ്ചസ്റ്റര്‍ Audacious Church (Trinity Way, Manchester, M3 7BD) വേദിയാകും. യു.കെയിലേയ്ക്ക് കുടിയേറിയ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കുവേണ്ടി മാത്രമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ മിഷനുകള്‍ സ്ഥാപിതമായതുമുതല്‍ വിശ്വാസികളുടെ ആഗ്രഹമായിരുന്ന ഒരു 'വിശ്വാസ സംഗമത്തിനാണ്' 2023 ഏപ്രില്‍ 29 സാക്ഷ്യം വഹിക്കുന്നത്.


യു.കെയിലെ ഈ പ്രഥമ ക്‌നാനായ കുടുംബ സംഗമത്തിന് ഏറ്റവും ഉചിതമായ പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ക്‌നാനായ പാട്ടുകളില്‍ ദൈവാനുഗ്രഹത്തെ സൂചിപ്പിച്ചുകൊണ്ട്‌ ഉയോഗിക്കുന്ന പദമായ ' 'വാഴ്‌വ് ' എന്ന പേരാണ് ഈ സംഗമത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ക്‌നാനായ പൈതൃകത്തില്‍ നിലനില്‍ക്കുകയും ദൈവവിശ്വാസത്തില്‍ വേരുപാകുകയും ചെയ്ത ക്‌നാനായ സമുദായ കൂടിവരവിന് ഏറ്റവും അനുയോജ്യമായ പേരാണ് നല്‍കപ്പെട്ടിരിക്കുന്നത്. അനുഗ്രഹം (The Blessing ) എന്നാണ് 'വാഴ്‌വ്' എന്ന പദത്തിന്റെ അര്‍ത്ഥം. കാരണവന്മാരുടെ വാഴ്‌വ്, പരി.കുര്‍ബാനയുടെ വാഴ്‌വ്, വാഴുപ്പാട്ട് തുടങ്ങി ക്‌നാനായക്കാര്‍ക്ക് ചിരപരിചിതമായ പേരാണിത്.

യു.കെ ക്‌നാനായ കത്തോലിക്കാ മിഷനുകളിലെ മുഴുവന്‍ വൈദികരും, കൈക്കാരന്മാരും, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും, വേദപാഠ പ്രധാനാദ്ധ്യാപകരും അടങ്ങുന്ന നാഷണല്‍ കൗണ്‍സിലാണ് ഈ ഒരു ആശയം നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ക്‌നാനായ വികാരി ജനറാല്‍ സജി മലയില്‍പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്‌നാനായ മിഷനുകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന കമ്മറ്റിയാണ് ഈ കുടുംബ സംഗമത്തിന് ഉചിതമായ സ്ഥലം മാഞ്ചസ്റ്ററില്‍ കണ്ടെത്തിയത്.

1. Liturgy & Intercession Prayer, 2. Publicity & Media 3. Choir 4. Programme 5. Stage, Light & Sound 6. Decoration & Seat Arrangements 7. Registration & Finance 8. Venue & Facility 9. Reception & Guest Mannagement 10. Food 11. Health & Safety തുടങ്ങി പതിനൊന്ന് കമ്മറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.

'ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണമെപ്പോഴും' എന്ന പൂര്‍വ്വികരുടെ നിര്‍ദ്ദേശം സ്വീകരിച്ച് എ.ഡി 345 ല്‍ മാല്യംകരയില്‍ (കേരളത്തില്‍) കുടിയേറിയ ക്‌നാനായക്കാര്‍ ഇന്നും ദേശാന്തരങ്ങള്‍ കടന്ന് എവിടെ ചെന്നാലും തങ്ങളുടെ തനിമയും വിശ്വാസവും കാത്ത് പാലിക്കുന്നതില്‍ ഉത്സുകരാണ്. തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ നിലനില്‍ക്കുന്ന കൂട്ടായ്മയാണ് ഇതര സമുദായങ്ങളില്‍ നിന്നും ക്‌നാനായക്കാരെ വ്യത്യസ്തരാക്കുന്നത്. അതുപോലെ ഏത് രാജ്യങ്ങളിലേയ്ക്ക് കുടിയേറുമ്പോഴും കോട്ടയം അതിരൂപതയോടും രൂപതാദ്ധ്യക്ഷനോടുമുള്ള ആദരവും സ്‌നേഹവും ഹൃദയത്തില്‍ പേറുന്നവരാണ് ക്‌നാനായക്കാര്‍.


ഈ തനിമയും പാരമ്പര്യവും വിശ്വാസവും യു.കെ. യുടെ മണ്ണില്‍ ഏറ്റുപറയുന്ന ക്‌നാനായ കുടുംബ സംഗമം- വാഴ്‌വ്- ആത്മീയ - അത്മായ നേതൃത്വം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും സമ്പന്നമാകും. തങ്ങളുടെ ദൈവവിശ്വാസത്തിന്റെ ഭാഗമായുള്ള വി. കുര്‍ബാനയും ക്‌നാനായ ആചാരങ്ങളും പൈതൃകവും പേറുന്ന കലാപരിപാടികളും ഈ സംഗമത്തിന് മിഴിവേകും.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions