അസോസിയേഷന്‍

പത്താമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 25ന്


ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സട്ടണ്‍ കാര്‍ഷാല്‍ട്ടന്‍ ബോയ്‌സ് സ്‌പോര്‍ട്‌സ് കോളേജില്‍ തിരിതെളിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കും. സെമിക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം. വൈകിട്ട് മൂന്ന് മണിയോടെ ആരംഭിക്കുന്ന നൃത്തോത്സവത്തോട് അനുബന്ധിച്ചു മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും.

തുടര്‍ച്ചയായ പത്താം വര്‍ഷം നൃത്തോത്സവം സംഘടിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് അനുഗ്രഹീത നൃത്തകാരി ആശാ ഉണ്ണിത്താന്റെയും അനുഗ്രഹീത നൃത്തകാരന്‍ വിനോദ് നായരുടെയും നേതൃത്വത്തിലുള്ള സംഖാടകര്‍. ആശാ ഉണ്ണിത്താന്‍, വിനോദ് നായര്‍, സുരേഷ്ബാബു തൊടുകുഴി, രാജന്‍ പന്തല്ലൂര്‍, അശോക് കുമാര്‍, ജയകുമാര്‍ ഉണ്ണിത്താന്‍, ആനന്ദ് കുറുപ്പത്ത്, സുഭാഷ് ശാര്‍ക്കര, സന്തോഷ് കുമാര്‍, ബ്രിജേഷ് കുമാര്‍, ഓംകാര്‍നാഥ് പുലാത്തോട്ടത്തില്‍, ബാബു തെക്കേക്കുടി, ഗണേഷ് ശിവന്‍, അനൂപ് ശശി, അഭിലാഷ് ടി ആര്‍, സുമിത് രാജന്‍, സുനില്‍ ഇടത്താടന്‍, കണ്ണന്‍ രാമചന്ദ്രന്‍, ഉണ്ണി, ഗീത വിജയലക്ഷ്മി, ശോഭന ആനന്ദ്, ഡയാന അനില്‍കുമാര്‍, ദിവ്യ ബ്രിജേഷ്, ജിനു സുരേഷ്, രമണി പന്തല്ലൂര്‍, വിജി ഉണ്ണിത്താന്‍, ദീപ സന്തോഷ്, ജയ അശോക്കുമാര്‍, പൂര്‍ണ്ണിമ ഓംകാര്‍നാഥ്, ആര്യ അനൂപ്, സോനാ സുഭാഷ്, ജിഷ ബാബു, മഹിമ ഗണേഷ്, ഐശ്വര്യ കണ്ണന്‍, പൗര്‍ണമി സുമിത്, ഗോപിക അഭിലാഷ്, വന്ദന സുനില്‍, ദീപ ഉണ്ണി തുടങ്ങിയവരാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്റെ ആഘോഷ കമ്മിറ്റി അംഗങ്ങള്‍.

Nritholsavam Venue: Carshalton Boys Sports College, Winchcombe Road, Sutton, SM5 1RW

Nritholsavam Date and Time: 25 February 2023, 3 pm onwards

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക,

Asha Unnithan: 07889484066, Vinod Nair:07782146185, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions