വിദേശം

അടുത്ത വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്കു ശേഷം,കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ ഭരണത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്തിയേക്കും. 2024ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. സുഡാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാപ്പ.

കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കണമെന്നത് ഇവിടുത്തെ സഭയുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. സഭാ നേതൃത്വം പ്രധാനമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിച്ച് പോപ്പിനെ ക്ഷണിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

വത്തിക്കാന്റെ രീതി അനുസരിച്ച് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഒരു രാജ്യത്ത് അതിനു മുന്‍പ് പോപ്പ് സന്ദര്‍ശനം നടത്താറില്ല. അതുകൊണ്ടുതന്നെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍-മേയ് മാസങ്ങള്‍ക്കു ശേഷമായിരിക്കും സന്ദര്‍ശനം എന്ന് കരുതുന്നു.
1999ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യയില്‍ എത്തിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions