ക്രോയ്‌ഡോണ്‍: ക്രോയ്‌ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ നോമ്പുകാല ഒരുക്കധ്യാന ശുശ്രൂഷകള്‍ 19ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കേറ്റര്‍ ഹാം ഓണ്‍ ദി ഹില്‍ സെനിട്ടറി ഹാളില്‍ നടത്തപ്പെടുന്നു.
ക്രിസ്തുവിന്റെ പീഢാനുഭവവും, കുരിശുമരണവും ഓര്‍മിപ്പിക്കുന്ന അമ്പത് നോമ്പിന്റെ ഒരുക്കധ്യാനം സി. ആന്‍ മരിയ എസ്എച്ച് നേതൃത്വം നല്‍കും. ജപമാല പ്രാര്‍ത്ഥന, വി. കുര്‍ബാന, ആരാധന, വചന പ്രഘോഷണം എന്നീ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
സംഘാടകര്‍ വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേവാലയത്തിന്റെ വിലാസം
Centenary Hall, Caterham, CR3 5PB
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റോയി മാത്യു - 07480495628
പ്രദീപ് സാബു - 0753571330