വിദേശം

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: നിരവധി മരണം, 32 തുടര്‍ ചലനങ്ങള്‍

അങ്കാറ: ഈ മാസം ആദ്യം അതിശക്തമായ ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ തൂര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4, 5.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ദക്ഷിണ പ്രവിശ്യയായ ഹതായിലും ഉത്തര സിറിയയിലും തിങ്കളാഴ്ച അനുഭവപ്പെട്ടത്. നിരവധി പേര്‍ മരിച്ചതായും 213 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സിറിയയിലും 130 പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. ആദ്യ ഭൂകമ്പത്തില്‍ ബലക്ഷയം സംഭവിച്ച കെട്ടിടങ്ങള്‍ ഇന്നലത്തെ ഭൂകമ്പത്തില്‍ തകര്‍ന്നുവീണുവെന്ന് വൈറ്റ് ഹെല്‍മറ്റ്‌സ് വോളണ്ടിയര്‍ രക്ഷാസംഘം അറിയിച്ചു. അതിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടാകാം എന്ന് കരുതുന്നു.

ദക്ഷിണ നഗരമായ അതക്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ സിറിയ, ഈജിപ്ത്, ലബനോന്‍ എന്നിവിടങ്ങളും കുലുങ്ങി. ഫെബ്രുവരി ആറിനു ശേഷം ഇതുവരെ 32 തുടര്‍ ചലനങ്ങള്‍ തുര്‍ക്കി- സിറിയ മേഖലകളില്‍ അനുഭവപ്പെട്ടു.

അതിനിടെ, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനും ശ്രമം തുടരുന്നു. നായ്ക്കള്‍, പുച്ചകള്‍, പശുക്കള്‍, പ്രാവുകള്‍, മുയലുകള്‍ തുടങ്ങി നിരവധി അരുമ മൃഗങ്ങളാണ് ദുരന്തം അനുഭവിക്കുന്നത്. ഇവയെ ഭക്ഷണം കാണിച്ച് പുറത്തെതത്തിച്ച് മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions