ചരമം

പ്രസ്റ്റണിലുള്ള മലയാളി കുടുബത്തിലെ രണ്ടുവയസുകാരന്‍ പനിബാധിച്ച് മരണമടഞ്ഞു

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ടുവയസുകാരന്‍ പനിബാധിച്ച് മരണമടഞ്ഞു. പ്രസ്റ്റണില്‍ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകന്‍ ജോനാഥന്‍ ജോജിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ മരണം കവര്‍ന്നെടുത്തത്.

കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവര്‍പൂളിലെ ഹോസ്പിറ്റലില്‍ എത്തിയത്. കുട്ടി രണ്ടാഴ്ചയായി ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു .


മാര്‍ത്തോമാ സഭയിലെ അംഗങ്ങളായ ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.


ഈ മാസം തന്നെ പനി ബാധിച്ച് രണ്ട് മരണങ്ങളാണ് യുകെ മലയാളികളെ തേടിയെത്തിയത്. ലൂട്ടനില്‍ താമസിക്കുന്ന തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയേല (16) ഫെബ്രുവരി മൂന്നാം തീയതി പനി ബാധിച്ച് മരണമടഞ്ഞിരുന്നു. കടുത്ത പനി മൂലം കുഴഞ്ഞു വീണ കയേലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം കവര്‍ന്നെടുക്കുകയായിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions