സ്പിരിച്വല്‍

യുകെ ക്നാനായ മക്കള്‍ക്ക് നവ്യാനുഭവമായി പുറത്ത് നമസ്‌ക്കാരം

യുകെയിലെ പതിനഞ്ച് ക്നാനായ മിഷനുകളുടെ പ്രഥമ ഒത്തുചേരല്‍ ഫെബ്രുവരി 25 ശനിയാഴ്ച എര്‍ഡിംഗ്ടണ്‍ സെന്റ് തോമസ് ആന്റ് എഡ്മണ്ട് ഓഫ് കാന്റര്‍ബറി പള്ളിയില്‍ നടത്തപ്പെട്ടു. ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് കാലങ്ങളായി നടത്തിവരുന്ന പുറത്തു നമസ്‌ക്കാരം യു.കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്ക് പുത്തനുണര്‍വ്വേകി.

യുകെയിലെ എല്ലാ ക്നാനായ മിഷനുകളുടെയും പ്രതിനിധികള്‍ ഒന്ന് ചേര്‍ന്നെടുത്ത തീരുമാനമാണ് പുറത്ത് നമസ്‌ക്കാരം മിഡ്‌ലാന്റ്‌സില്‍ നടത്തുക എന്നത്. മിഡ്‌ലാന്റ്‌സിലെ ക്നാനായ മിഷനുകളായ ബിര്‍മിങാം, കവന്‍ട്രി, ത്രീ കൗണ്ടി എന്നീ മിഷനുകളുടെ ചുമതലയില്‍ യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികളുടെ ശ്രമഫലമായി ഏറ്റവും മനോഹരമായി വി. കുര്‍ബാനയും പുറത്ത് നമസ്‌ക്കാരവും നടത്തപ്പെട്ടു.


യു.കെയില്‍ സേവനം ചെയ്യുന്ന 9 ക്നാനായ വൈദികര്‍, ക്നാനായക്കാരുടെ അധികചുമതലയുള്ള വികാരി ജനറാള്‍ സജി മലയില്‍പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ ഒന്നു ചേര്‍ന്നത് അവിടെ വന്ന വിശ്വാസികള്‍ക്ക് ആവേശമായി. സ്‌കോട്‌ലന്റ് മുതല്‍ കെന്റ് വരെയുള്ള വിവിധ മിഷനുകളില്‍ നിന്നായി അതത് മിഷന്‍ ഡയറക്ടര്‍ അച്ചന്മാരുടെ നേതൃത്വത്തില്‍ 500 ല്‍ പരം വിശ്വാസികളാണ് ഈ പ്രാര്‍ത്ഥന സംഗമത്തില്‍ ഒത്തുചേര്‍ന്നത്.


രാവിലെ 11 മണിക്ക് മെനോറ വിളക്ക് തെളിച്ച് വികാരി ജനറാള്‍ സജി മലയില്‍പുത്തന്‍പുരയില്‍ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വി. കുര്‍ബാനയും ഭക്തിസാന്ദ്രമായ പുറത്ത് നമസ്‌ക്കാരവും നടത്തപ്പെട്ടു. മനോഹരമായി അലങ്കരിച്ച ദൈവാലയവും, ഭക്തിസാന്ദ്രമായ ഗാനങ്ങളാലപിച്ച ഗായകസംഘവും ഏവര്‍ക്കും നല്ല വിശ്വാസാനുഭവം സമ്മാനിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് വന്നവര്‍ സൗഹൃദം പങ്കുവച്ച് സന്തുഷ്ടരായി മടങ്ങി. വരും വര്‍ഷങ്ങളിലും പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥന നടത്തണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. കൂടാതെ വരുന്ന ഏപ്രില്‍ 29 ന് നടത്താനിരിക്കുന്ന വാഴ്വ് 2023-ക്നാനായ കുടുംബ സംഗമത്തിനുള്ള ആവേശത്തിലാണ് ക്നാനായ മക്കള്‍. ഇതിനായി മിഷന്‍ തലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.


Chairperson: Rev Fr. Sajimon Malayilputhenpurayil VG

General Conveners: Fr Shanju Kochuparambil, Aby Neduvampuzha

Finance Committee: Jomy, Thomas Kidarakuzhiyil, Fr Jinse

Food Committee: Benny Onisseril, Mr Sunil Muthirakalayil, Fr Shanju

Liturgy Committee: Jijo, Mr Joji, Fr Jinse

Publicity Committee: Media Commission, Fr Shanju Kochuparambil

Choir: Vinod, Tommy Padapurackal, Fr Shanju

Venue & Traffic: Aby Neduvampuzha, Mr Sudhir, Fr Shanju

Decoration: Geena, Minu, Fr Jinse

Programme: Fr Jinse

തുടങ്ങി 10 ഓളം കമ്മറ്റികളുടെ അക്ഷീണ പരിശ്രമമാണ് ഈ വിശ്വാസ ഒത്തുചേരലും, പുറത്തു നമസ്‌കാരവും മനോഹരമാക്കുവാന്‍ സഹായകമായത്.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions