അസോസിയേഷന്‍

ദശാബ്ദം പിന്നിടുന്ന തിളക്കത്തില്‍ യുക്മ നഴ്‌സസ് ഫോറത്തിന് (UNF) നവനേതൃത്വം

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഹൃദയമായ യുകെയില്‍ 2000 മുതല്‍ ആരംഭിച്ച ഇന്ത്യന്‍ നഴ്‌സ്മാരുടെ കുടിയേറ്റചരിത്രത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളി നഴ്‌സ്മാര്‍. അവരുടെ അവകാശ സംരക്ഷണത്തിനും സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച് വരുന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍, വിവിധ നേഴ്‌സിംഗ് മേഖലകളിലായി പ്രവൃത്തി പരിചയവും സംഘാടക മികവും തെളിയിച്ച, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരുത്തുറ്റ സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പുതിയ നേതൃനിരയെ യുക്മ (UUKMA) നേതൃത്വം പ്രഖ്യാപിച്ചു.


യുക്മ നഴ്‌സസ് ഫോറത്തിന് ഇതിനോടകം തന്നെ എന്‍.എച്ച്.എസ്സ്. ഇംഗ്‌ളണ്ട്, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ഫൌണ്ടേഷന്‍ പോലുള്ള പല അംഗീകൃത സംഘടനകളുടെയും അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഈ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച യുക്മയുടെ മുന്‍കാല ഭാരവാഹികളുടെ ദീര്‍ഘവീക്ഷണത്തെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലഘട്ടത്തില്‍ നഴ്‌സുമാരുടെ സമഗ്ര പുരോഗതിക്ക് വേണ്ടി രാജ്യത്തുടനീളം പഠനശിബിരങ്ങളും സമ്മേളനങ്ങളും പുരസ്‌കാര വിതരണവും നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച്, അവഗണിക്കാനാവാത്ത ശക്തിയായി യുക്മ നഴ്‌സസ് ഫോറം മാറിക്കഴിഞ്ഞിരിക്കുന്നു. യുക്മയുടെ 130 ഓളം വരുന്ന അംഗ അസ്സോസ്സിയേഷനുകളൂടെ പിന്തുണയില്‍ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം പടര്‍ന്ന് പന്തലിച്ച യുക്മ നഴ്‌സസ് ഫോറം, രാജ്യത്ത് നിലവിലുള്ള എല്ലാ മുന്‍നിര നേഴ്‌സസ് സംഘടനകളോടും ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന അവകാശ പോരാട്ടങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ അംഗങ്ങള്‍ നേതൃത്വം വഹിക്കുന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. കോവിഡ് കാലത്തും, അതിനു മുമ്പും പിമ്പും യൂക്മ നഴ്‌സസ് ഫോറം ഓണ്‍ലൈന്‍ വെബ്‌നാറുകളും, ഹൈബ്രിഡ് മീറ്റിംഗുകളും, നവാഗത നഴ്‌സുമാര്‍ക്കുള്ള മീറ്റ് ആന്റ് ഗ്രീറ്റ് കോണ്‍ഫറന്‍സുകളും വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികളും നടത്തി മലയാളി നഴ്‌സുമാര്‍ക്കിടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഈ ദശാബ്ദി വര്‍ഷത്തില്‍ സമഗ്ര വ്യക്തി വികസനത്തിനായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പദ്ധതികളാണ് യുക്മ നഴ്‌സസ് ഫോറത്തിന്റെ പ്രവര്‍ത്തന പരിപാടിയില്‍ ഉള്ളത്. അതിലേക്ക് നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും, നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിശാല ഹൃദയത്തോടെ സ്വീകരിക്കുന്നതാണ്


2013ല്‍ യുക്മയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത നഴ്‌സസ് ഫോറം, യുകെയിലേക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രത്യേകിച്ച് മലയാളി നഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ ഒരു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക, അവരുടെ ജോലി സംബന്ധമായ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുക, ജോലി തലത്തിലുള്ള ഉയര്‍ച്ചയ്ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ മഹത്തരമായ ലക്ഷ്യങ്ങളാണ് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഒരു പ്രവാസ മണ്ണില്‍ അതിന്റെ എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് ഒരു മികച്ച സംഘടന എന്ന തലത്തിലേക്ക് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് യുക്മ നഴ്‌സസ് ഫോറം എത്തി നില്‍ക്കുകയാണ്. എങ്കില്‍പോലും അതിന്റെ ഉദ്ദേശശുദ്ധിയുടെ ഉള്‍ക്കാമ്പില്‍ ഇപ്പോഴും എത്തിച്ചേര്‍ന്നിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പോയ കാലങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും നേതൃത്വത്തിന്റെ ഉദ്ദേശശുദ്ധി ഈ സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുവാന്‍ സഹായകമാണ്.

യുക്മ നേഴ്‌സസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാനും എല്ലാവിധ പിന്തുണയും നല്‍കുവാനുമായി യുക്മ നാഷണല്‍ കമ്മിറ്റി യു.എന്‍. എഫ് കോര്‍ഡിനേറ്ററേയും, അതോടൊപ്പം നഴ്‌സിംഗ് മേഖലയിലെ പ്രഗല്‍ഭരും, പരിചയ സമ്പത്തുള്ളവരെയും പുതുതലമുറയില്‍പെട്ട നഴ്‌സുമാരെയും ഉള്‍പ്പെടുത്തി പുതിയ ദേശീയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് പലവിധങ്ങളായ പരിമിതികള്‍ മൂലം ഉദ്ദേശിച്ച പോലെ നഴ്‌സസ് ഫോറത്തിന് ഫലപ്രദമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്ന് പറയാന്‍ കഴിയില്ല, എന്നിരുന്നാലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ യുക്മ നഴ്‌സസ് ഫോറത്തിന് സാധിച്ചിട്ടുണ്ട്.

യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ കൂടിയായ ശ്രീ എബ്രഹാം പൊന്നുംപുരയിടത്തിനെ നേഴ്‌സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്ററായി യുക്മ ദേശീയ സമിതി ചുമതലപ്പെടുത്തി. സംഘടനയെ ഊര്‍ജ്ജസ്വലതയോടെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കണമെന്നുള്ള യു.എന്‍.എഫ് നേതൃത്വത്തിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വളരെ പരിചയ സമ്പന്നരായ തികഞ്ഞ അര്‍പ്പണബോധമുള്ള ഒരു കമ്മിറ്റിയെക്കൂടി യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കോവിഡ് കാലത്ത് യുകെയിലെ ആരോഗ്യരംഗത്ത് നേരിട്ട ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമത്തെ നേരിടാന്‍ വേണ്ടി ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് വഴി എത്തിയ അനേകം വരുന്ന മലയാളി നഴ്‌സുമാര്‍ക്ക് താങ്ങും തണലും വേണ്ടമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി അവരുടെ ജീവിതനിലവാരവും തൊഴില്‍മുന്നേറ്റവും ഉയര്‍ത്തുവാന്‍ യുക്മ നേതൃത്വം പ്രതിജ്ഞാബദ്ധരാണ്.

യുക്മ നഴ്‌സസ് ഫോറത്തിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക്, UNFന്റെ സ്ഥാപക സെക്രട്ടറി, മുന്‍ പ്രസിഡന്റ്, ഇപ്പോഴത്തെ RCN London Board Memberഉം യുക്മ ജോയിന്റ് ട്രഷററും ആയ ലണ്ടനില്‍ നിന്നുള്ള എബ്രഹാം പൊന്നുംപുരയിടം, National Advisors ആയി ലീഡ്‌സില്‍ നിന്നുള്ള യുക്മ മുന്‍ ദേശീയ ജോയിന്റ് സെക്രട്ടറിയും യുക്മ നഴ്‌സസ് ഫോറം മുന്‍ നാഷണല്‍ കോര്‍ഡിനേറ്ററും യുക്മ ദേശീയ സമിതിയംഗവുമായ സാജന്‍ സത്യന്‍, ലണ്ടനില്‍ നിന്നുള്ള മിനിജ ജോസഫ്, ഐല്‍ ഓഫ് വൈറ്റില്‍ നിന്നുള്ള എലീസ മാത്യു, National Training Program Coordinator ആയി ലണ്ടനില്‍ നിന്നുള്ള സോണിയ ലൂബി, Legal Advisor ആയി ലിവര്‍പൂളില്‍ നിന്നുള്ള യുക്മ മുന്‍ ദേശീയ സമിതിയംഗം കൂടിയായ തമ്പി ജോസ്, Professional Development Advisor ആയി ലിവര്‍പൂളില്‍ നിന്നുള്ള യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് കൂടിയായ ബിജു പീറ്റര്‍, സ്റ്റീവനേജില്‍ നിന്നുള്ള പ്രബിന്‍ എടയനാട്ട് ബേബി, Education and Practice Development – of Resource Personnel ആയി മാഞ്ചസ്റ്ററില്‍ നിന്നും ഡോ. ഡില്ല ഡേവിസ്, ലങ്കാഷയറില്‍ നിന്നും ലീന വിനോദ് എന്നിവരാണ് ചുമതലയേല്‍ക്കുന്നത്.

യുക്മ നേഴ്‌സസ് ഫോറം ദേശീയ പ്രസിഡന്റായി ഡോര്‍സെറ്റില്‍ നിന്നുള്ള സോണി കുര്യന്‍, ജനറല്‍ സെക്രട്ടറിയായി ഗ്രേറ്റ് യാര്‍ മൌത്തില്‍ നിന്നുള്ള ഐസക്ക് കുരുവിള, ട്രഷററായി നോട്ടിംഗ്ഹാമില്‍ നിന്നുള്ള ഷൈനി കുര്യന്‍, വൈസ് പ്രസിഡന്റ്മാരായി സൌത്ത് ലണ്ടനില്‍ നിന്നുള്ള സനീഷ് സത്യന്‍, ലിവര്‍പൂളില്‍ നിന്നുള്ള പ്രിന്‍സി സന്തോഷ്, സാലിസ്ബറിയില്‍ നിന്നുള്ള സില്‍വി ജേക്കബ്ബ്, സെക്രട്ടറിമാരായി ഹള്ളില്‍ നിന്നുള്ള ഷാലു ശിശുപാലന്‍, കവന്‍ട്രിയില്‍ നിന്നുള്ള സുമ സാജന്‍, വിഗനില്‍ നിന്നുള്ള രമ്യ ചന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറിമാരായി ലിവര്‍പൂളില്‍ നിന്നുള്ള റാണി ജേക്കബ്ബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റില്‍ നിന്നുള്ള നീന മാത്യു, ജോയിന്റ് ട്രഷറര്‍മാരായി ഡാര്‍ട്ട്‌ഫോര്‍ഡ്, കെന്റില്‍ നിന്നുള്ള റെനോള്‍ഡ് മാനുവല്‍, ഷെഫീല്‍ഡില്‍ നിന്നുള്ള സീന ഷാജു എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായി ബൈജു ശ്രീനിവാസ് (സൌത്ത് ഈസ്റ്റ്), രാജേഷ് നടേപ്പിള്ളി (സൌത്ത് വെസ്റ്റ്), സിനി ആന്റണി (ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്), ഷെയ്‌സ് ജേക്കബ്ബ് (നോര്‍ത്ത് വെസ്റ്റ്), സീന പഴയാറ്റില്‍ (ഈസ്റ്റ് ആംഗ്‌ളിയ), പ്രിയ മോഹനന്‍ സുലഭ (യോര്‍ക്ക്ഷയര്‍ & ഹംബര്‍), റോണു സക്കറിയ റോയി (വെയിത്സ്), ഷെല്ലി ഫിലിപ്പ് (നോര്‍ത്ത് ഈസ്റ്റ്), ബിന്ദു അബ്രാഹം (സ്‌കോട്ട്‌ലന്‍ഡ്) എന്നിവരും, സോഷ്യല്‍ മീഡിയ കാമ്പയിന്‍ ടീം ലീഡറായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ട്രഷറര്‍ കൂടിയായ പ്രിസ്റ്റണില്‍ നിന്നുള്ള ബിജു മൈക്കിള്‍, ടീം അംഗങ്ങളായി പോര്‍ട്‌സ്‌മൌത്തില്‍ നിന്നുള്ള ടിസ്‌നമോള്‍ ടോമി, വോക്കിങ്ങില്‍ നിന്നുള്ള അഖില അജിത്, നോര്‍വിച്ചില്‍ നിന്നുള്ള ഭാഗ്യലക്ഷ്മി പ്രഭു എന്നിവരും സ്ഥാനമേല്‍ക്കുകയാണ്.

യുകെയിലെ മലയാളി നഴ്‌സസിന്റെ ശബ്ദമായി മാറുവാന്‍ യു.എന്‍. എഫിന് സാധിക്കട്ടെയെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജ് എന്നിവര്‍ ആശംസിച്ചു. യുക്മ നഴ്‌സസ് ഫോറത്തിന്റെ കഴിവുറ്റ പുത്തന്‍ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ സമിതി നേര്‍ന്നു.

  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions