ചരമം

നോട്ടിങ്ഹാം മലയാളി വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു

യുകെ മലയാളികളുടെ തേടി തുടരെ മരണവാര്‍ത്തകള്‍. ഏറ്റവും ഒടുവിലായി നോട്ടിങ്ഹാം മലയാളി ബൈജു മേനാച്ചേരി(52) ചാലക്കുടിയിലെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ച വിവരമാണ് പുറത്തുവരുന്നത്. അടുത്ത മാസം യുകെയിലേക്ക് മടങ്ങാന്‍ തയാറെടുക്കവേ ആണ് അപ്രതീക്ഷിത വിയോഗം.

ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ബൈജു നാട്ടില്‍ ആയിരുന്നു. ഇന്ന് ബൈജുവിന്റെ പത്‌നി ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറാവുകയാണ്. അടുത്ത മാസം നാട്ടില്‍ നിന്നും യുകെയിലേക്കു മടങ്ങാന്‍ തയാറെടുക്കുമ്പോഴാണ് മരണം എത്തിയത്.

വീട്ടില്‍ കുഴഞ്ഞു വീണ ബൈജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സംസ്‌കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ നടക്കും എന്നാണ് ലഭ്യമാകുന്ന വിവരം. ഓസ്ട്രേലിയയില്‍ ഉള്ള സഹോദരനും ഇന്ന് നാട്ടിലെത്താനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും പത്‌നി ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി ജീവിതത്തില്‍ ബൈജു ഇല്ലാത്ത പരിപാടികള്‍ ഒന്നുമില്ലായിരുന്നു.

സ്റ്റേജ് ഷോകള്‍ പലതും യുകെ മലയാളികള്‍ കണ്ടാസ്വദിച്ചതു ബൈജു അടക്കമുള്ള സംഘടകരിലൂടെയാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions