വിദേശം

നീലച്ചിത്ര താരവുമായുള്ള ഇടപാട്: താന്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടാമെന്ന പ്രവചനവുമായി ഡൊണാള്‍ഡ് ട്രംപ്


നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാദ ഇടപാടിന്റെ പേരില്‍ താന്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടാമെന്ന പ്രവചനവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിശ്വസ്തരില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരമാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കലാണെന്നും ട്രംപ് ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്താല്‍ അറസ്റ്റിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് തന്റെ അനുയായികോളോട് ആവശ്യപ്പെട്ടു.

ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാന്‍ഹാട്ടണിലെ ഡിഎ'സ് ഓഫീസ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആരോപിച്ചത്. തനിക്കെതിരായ അന്വേഷണം അഴിമതിയും, രാഷ്ട്രീയവുമാണെന്ന് ട്രംപ് വാദിക്കുന്നു. കൂടാതെ താരത്തെ നിശബ്ദമാക്കാന്‍ പണം നല്‍കിയെന്നത് പഴയ കെട്ടുകഥ മാത്രമാണെന്നും മുന്‍ പ്രസിഡന്റ് അവകാശപ്പെട്ടു.


ഡാനിയേല്‍സിനെ നിശബ്ദയാക്കാന്‍ 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് 130,000 ഡോളറാണ് ട്രംപിന്റെ അഭിഭാഷകര്‍ നല്‍കിയത് എന്നാണ് ആരോപണം. ഈ സംഭവം നടന്ന് ആറ് വര്‍ഷത്തിന് ശേഷമാണ് ന്യൂയോര്‍ക്ക് പ്രോസിക്യൂട്ടര്‍മാര്‍ മുന്‍ പ്രസിഡന്റിന് എതിരായി ഈ സംഭവം ഉപയോഗിക്കുന്നത്. എന്നാല്‍ നീലച്ചിത്ര താരവുമായുള്ള ബന്ധം തള്ളുന്ന ട്രംപ് പേയ്‌മെന്റുകളെ കുറിച്ച് അറിവില്ലെന്ന നിലപാടാണ് തുടരുന്നത്.


ട്രംപിന്റെ വാദങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടി വരുന്ന ആദ്യ മുന്‍ പ്രസിഡന്റായി മാറും. അടുത്ത ആഴ്ച ട്രംപിനെതിരെ കുറ്റം ചുമത്താന്‍ മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട് അറ്റോണി ആല്‍വിന്‍ ബ്രാഗ് നീക്കം നടത്തുന്നതായാണ് സൂചന. എന്നാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് ഏകപക്ഷീയ വിജയം നേടാന്‍ കഴിയുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലണ്‍ മസ്‌ക് പ്രതികരിച്ചു.


ട്രംപിനെ മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയാണ് അഞ്ച് വര്‍ഷമായി ട്രംപിനെതിരെ അന്വേഷണം നടത്തിയത്. അതേസമയം, പോണ്‍ താരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions