കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 6196 കേംബ്രിഡ്ജ് ന്റെ വിഷു ആഘോഷം ഏപ്രില്‍ 15 ന് നടത്തപെടും. പ്രാര്‍ത്ഥന, വിഷുക്കണി, വിഷു കൈനീട്ടം, വിവിധ കലാ സാംസ്കാരിക പരിപാടികള്‍, വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ പെടുന്നു.
യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള കുടുംബങ്ങള്‍ക്കു ഒത്തുകൂടുവാനും, നമ്മുടെ വിഷു ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും വേണ്ടി എല്ലാവരും സകുടുംബം പങ്കെടുത്തു ഈ ആഘോഷത്തെ മഹാ വിജയമാക്കി തീര്‍ക്കാന്‍ ഭാരവാഹികള്‍ ക്ഷണിച്ചു.
ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടിവിയുടെ അമരക്കാരനായ സദാനന്ദന്‍ ശ്രീകുമാര്‍ ഈ വിഷു ആഘോഷത്തിന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതായിരിക്കും. കേബ്രിഡ്ജ്, നോര്‍ത്സ്റ്റോവ് കൗണ്‍സിലര്‍ ഷോല ദിലീപ് സ്പെഷ്യല്‍ ഗസ്റ്റ് ആയി പങ്കെടുക്കും. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി യുകെയിലെ വിവിധ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജഗത് ഗുരുവായ ശ്രീനാരായണഗുരു ദര്‍ശനങ്ങളെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉള്ള ദൗത്യത്തില്‍ എസ്എന്‍ഡിപി കേബ്രിഡ്ജ് യുകെ മലയാളി സമൂഹത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
പുതു തലമുറയ്ക്കായി ഗുരുദേവ ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നതിനും, പുതുതായി യുകെയില്‍ എത്തുന്നവര്‍ക്കായി സഹായസഹകരണങ്ങള്‍ എത്തിക്കുന്നതിലും എസ്എന്‍ഡിപി കേബ്രിഡ്ജ് മുന്‍നിരയില്‍ നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- www.sndpcambridge.co.uk
https://youtu.be/x6_qRTSbr2o
Venue
Papworth Village Hall,
Papworth Everard, Ermine Street South, Cambridge CB23 3RD ·