വിദേശം

അവിഹിത ബന്ധം മറയ്ക്കാന്‍ നീലച്ചിത്ര താരത്തിന് പണം; ട്രംപിനെതിരെ കുറ്റങ്ങള്‍


അവിഹിത ബന്ധം മറയ്ക്കാനായി നീലച്ചിത്രതാരത്തിന് പണം നല്‍കിയ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ കുറ്റം ചുമത്താന്‍ ഉത്തരവ്.
നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിനെ നിശബ്ദയാക്കാന്‍ 130,000 ഡോളര്‍ നല്‍കിയ കേസിലാണ് സാധാരണ പ്രതിയെ പോലെ ട്രംപിനെ പരിഗണിക്കുക. മിറാന്‍ഡ റൈറ്റ്‌സ് വായിച്ച് കേള്‍പ്പിക്കുകയും, ഫിംഗര്‍ പ്രിന്റ് എടുക്കുകയും, മഗ്‌ഷോട്ടിന് പോസ് ചെയ്യേണ്ടതായും വരും. ചിലപ്പോള്‍ കൈവിലങ്ങ് അണിയിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.


എന്നാല്‍ മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട് അറ്റോണി ഓഫീസില്‍ നിന്നും കൈവിലങ്ങ് അണിയിച്ച് ലോകത്തിന് മുന്നിലൂടെ കൊണ്ടുപോകുന്ന കാഴ്ചയില്‍ നിന്നും ട്രംപിന് ഇളവ് നല്‍കിയേക്കും. ഇതിന് പകരം നേരിട്ടെത്തി കീഴടങ്ങി പ്രോസിക്യൂട്ടര്‍മാരുമായി കരാര്‍ ഉണ്ടാക്കി പിന്‍വാതില്‍ വഴി പുറത്തുപോകാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.



ഇതോടെ മാന്‍ഹാട്ടണില്‍ ട്രംപ് അനുകൂലികളുടെയും, ലിബറല്‍ പ്രതിഷേധക്കാരുടെയും സംഘര്‍ഷം തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ 2016 പ്രചരണ സമയത്ത് നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിന് അയച്ച പണത്തിന്റെ പേരിലാണ് കേസുകള്‍.


പ്രചരണ സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ച ഈ പേയ്‌മെന്റ് ബിസിനസ്സ് വമ്പനുമായി ഡാനിയേല്‍സിന് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പുറത്തറിയാതിരിക്കുന്നതായി നല്‍കിയതാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്താക്കി. തനിക്ക് ഇവരുമായി ബന്ധമുണ്ടെന്ന വാദം ട്രംപ് തള്ളുന്നുണ്ട്. മാര്‍ച്ച് 18ന് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് നേരത്തെ പ്രവചിച്ചിരുന്നു.


1872-ല്‍ അതിവേഗത്തില്‍ കുതിരയെ ഓടിച്ച് പോകുകയും, വാഷിംഗ്ടണ്‍ തെരുവില്‍ നിര്‍ത്തുകയും ചെയ്തതിന് അന്നത്തെ പ്രസിഡന്റ് ഉലിസെസ് എസ് ഗ്രാന്റിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്. ഇത് പക്ഷെ പെണ്ണ് കേസിലാണെന്നു മാത്രം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions