വിദേശം

അവിഹിതം മറച്ചുവെക്കാന്‍ നീലച്ചിത്ര നടിക്ക് പണം; ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്രനടിക്ക് പണംനല്‍കിയെന്ന കേസില്‍ യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍ . ക്രിമിനല്‍ക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ മാന്‍ഹാട്ടണ്‍ കോടതിയില്‍ ചൊവ്വാഴ്ച കീഴടങ്ങാനെത്തിയപ്പോഴാണ് ജഡ്ജി ജുവാന്‍ മെര്‍ച്ച അറസ്റ്റ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് യു.എസില്‍ ഒരു മുന്‍ പ്രസിഡന്റിന് ക്രിമിനല്‍ക്കേസില്‍ കോടതിയില്‍ കീഴടങ്ങേണ്ടിവരുന്നതും അറസ്റ്റു ചെയ്യപ്പെടുന്നതും.


ട്രംപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.


മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുന്ന കുറ്റപത്രം ജഡ്ജി ട്രംപിനെ വായിച്ചുകേള്‍പ്പിച്ചു. തന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച ട്രംപ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് കോടതി മുമ്പാകെ അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കുശേഷം ട്രംപ് പുറത്തിറങ്ങി.


മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട് അറ്റോണി ഓഫീസില്‍ നിന്നും കൈവിലങ്ങ് അണിയിച്ച് ലോകത്തിന് മുന്നിലൂടെ കൊണ്ടുപോകുന്ന കാഴ്ചയില്‍ നിന്നും ട്രംപിന് ഇളവ് നല്‍കി. ഇതിനായി നേരിട്ടെത്തി കീഴടങ്ങി പ്രോസിക്യൂട്ടര്‍മാരുമായി കരാര്‍ ഉണ്ടാക്കി പിന്‍വാതില്‍ വഴി പുറത്തുപോകാന്‍ സാധിച്ചു . മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്. തിങ്കളാഴ്ച ഫ്‌ളോറിഡയിലെ മാര്‍ അ ലാഗോയിലുള്ള തന്റെ വസതിയില്‍നിന്ന് ബോയിങ് 757 വിമാനത്തിലാണ് ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്.


അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് 1,30,000 ഡോളര്‍ (ഏകദേശം ഒരു കോടിയിലേറെ രൂപ)) നല്‍കിയെന്ന കേസിലാണ് നടപടി.


1872-ല്‍ അതിവേഗത്തില്‍ കുതിരയെ ഓടിച്ച് പോകുകയും, വാഷിംഗ്ടണ്‍ തെരുവില്‍ നിര്‍ത്തുകയും ചെയ്തതിന് അന്നത്തെ പ്രസിഡന്റ് ഉലിസെസ് എസ് ഗ്രാന്റിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ പ്രസിഡന്റാണ് ട്രംപ്. ഇത് പക്ഷെ പെണ്ണ് കേസിലാണെന്നു മാത്രം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions