ബിസിനസ്‌

യുകെയില്‍ എട്ടു മാസത്തിന് ശേഷം ആദ്യമായി പണപ്പെരുപ്പം 10 %ല്‍ താഴെയെത്തി

ശരവേഗത്തില്‍ കുതിയ്ക്കുകയായിരുന്ന യുകെയിലെ പണപ്പെരുപ്പം എട്ടു മാസത്തിന് ശേഷം ആദ്യമായി 10 ശതമാനത്തില്‍ താഴെയെത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം 10 ശതമാനത്തില്‍ താഴെ വരുന്നത്. ഇതോടെ ഇനി പലിശ നിരക്ക് വര്‍ധന ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 9.8 ശതമാനത്തിലെത്തി എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയുടെ പകുതിദൂരം മാത്രമാണ് ഇതുവരെ ബ്രിട്ടീഷുകാര്‍ സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം പണപ്പെരുപ്പം 10. 4 ശതമാനത്തിലെത്തിയിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍. പിന്നീട് അത് മെല്ലെ താഴുകയായിരുന്നു. പച്ചക്കറി ക്ഷാമം ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മദ്യേതര പാനീയങ്ങളുടെ വില പ്രതിവര്‍ഷം 18 ശതമാനം വരെ ഉയരുന്നതിന് കാരണമായി. കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ഏറ്റവും കൂടിയ വിലവര്‍ദ്ധനവായിരുന്നു അത്. വരും മാസങ്ങളിലും ശരാശരി ബ്രിട്ടീഷ് കുടുംബങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍, സര്‍ക്കാരും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പണപ്പെരുപ്പം കുറച്ചുകൊണ്ടുവരുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ്.



പെട്രോളിന്റെ വിലയില്‍ ഉണ്ടായ കുറവാണ് ഇപ്പോള്‍ പ്രധാനമായും പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്. വിതരണ ശൃംഖലയിലെ തടസങ്ങളും ചരക്ക് ഗതാഗത കൂലിയില്‍ വന്ന കുറവും ചരക്കുകളുടെ വില കുറയുന്നതിനിടയാക്കി. അതുപോലെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതും പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് തടയാന്‍ ഇടയാക്കി.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions