ചരമം

രണ്ട് യുകെ മലയാളികളുടെ സഹോദരങ്ങള്‍ കാറപകടത്തില്‍ മരണമടഞ്ഞു

മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ 3 വിദ്യാര്‍ഥികള്‍ മരിച്ചു . കല്‍പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറി‍യുകയായിരുന്നു . 3 പേര്‍ക്കു ഗുരുതര പരുക്ക് പറ്റി. കണ്ണൂര്‍ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലില്‍ അഡോണ്‍ ബെസ്റ്റി (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഇരിട്ടി അങ്ങാടിക്കടവ് കല്ലറയ്ക്കല്‍ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരയ്ക്കല്‍ സ്നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകിട്ട് ആറോടെ പുഴമുടി ജംക്‌ഷനു സമീപത്തെ വളവില്‍ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാര്‍ റോഡിന്റെ മതില്‍ക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു.

ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ്അഡോണ്‍. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങള്‍: ജിസ് (യുകെ), ജിസന്‍. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരന്‍: ജസ്റ്റിന്‍ (യുകെ)


  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions