വിദേശം

ട്രംപിനെതിരെ ബലാത്സംഗം ആരോപണവുമായി മാധ്യമപ്രവര്‍ത്തക ; പച്ചക്കള്ളമെന്ന് ട്രംപ്

യു.എസ് മുന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെതിരെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍. എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍ ആണ് ഗുരുതര ആരോപണമുന്നയിച്ച് രംഗത്തുവന്നത്. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നും ജീന്‍ കരോള്‍ കോടതിയില്‍ വെളിപ്പെടുത്തി. വിചാരണ വേളയിലാണ് ജീന്‍ കരോള്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

30 വര്‍ഷം മുമ്പ് മാന്‍ ഹട്ടിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട് മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഡ്രസിങ് റൂമില്‍ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി. 79 കാരി ജീന്‍ കരോള്‍ എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു.

1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019ലാണ് കാരല്‍ ആദ്യമായി ട്രംപിനെതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു. എന്നാല്‍ ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല.

അതേസമയം, ജീന്‍ കരോളിനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ കള്ളം പറയുകയാണെന്നും എന്നും ട്രംപ് പ്രതികരിച്ചു.

പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും ട്രംപിന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

അമേരിക്കയിലെ മാന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കിയെന്ന കേസിലായിരുന്നു നടപടി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions