ചരമം

കാന്‍സര്‍ ബാധിച്ചു മരിച്ച നഴ്‌സ് സിസിലി ജോയിയുടെ സംസ്‌കാരം മേയ് 4ന്

കാന്‍സര്‍ ബാധിച്ചു മരിച്ച യുകെ മലയാളി നഴ്‌സ് സിസിലി ജോയിയുടെ (56) സംസ്‌കാരം മേയ് 4ന്. ബര്‍മിങ്ഹാമിന് സമീപം വെസ്റ്റ് ബ്രോംവിച്ചിലെ ഹോളി ക്രോസ് കത്തോലിക്ക ചര്‍ച്ചില്‍ രാവിലെ 10.30ന് പൊതു ദര്‍ശന ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വാല്‍സാല്‍ സ്ട്രീറ്റിലെ ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടത്തും.

ഏപ്രില്‍ 21 നാണ് സിസിലി അന്തരിച്ചത്. കോട്ടയം ജില്ലയിലെ വെളിയന്നൂരിന് അടുത്ത് താമരക്കാട് പുളിക്കല്‍ കുടുംബാംഗമാണ് സിസിലി. അമനകര സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക പള്ളി ഇടവകാംഗമാണ്.


യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമായ ജോയി പുളിക്കലാണ് ഭര്‍ത്താവ്

മക്കള്‍ ; ജോയ്‌സി (ആപ്പിള്‍ കമ്പനി സ്റ്റോര്‍, ബര്‍മിങ്ഹാം), ജ്യോതിസ് (ഫാര്‍മസി വിദ്യാര്‍ത്ഥിനി, കീല്‍ യൂണിവേഴ്‌സിറ്റി)

സഹോദരങ്ങള്‍ ; ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ്വിഎം കോട്ടയം), ജിജി വാരിക്കശ്ശേരി (ബര്‍മിങ്ഹാം ,യുകെ) ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍, ഓസ്‌ട്രേലിയ)

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions