വിദേശം

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രസവിച്ചു

വെറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രസവിച്ചു! തായ്‌ലന്‍ഡില്‍ ആണ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി കുഞ്ഞിന് ജന്മം നല്‍കിയത്. മെയ് 14-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി മത്സരിക്കുന്ന പൈത്തോങ്താണ്‍ ഷിനാവാത്രയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയ പൈത്തോങ്താണിന്റെ രണ്ടാമത്തെ കുഞ്ഞാണിത്.


മുപ്പത്തിയാറുകാരിയ അവര്‍ തായ്‌ലന്‍ഡിലെ മുന്‍ പ്രധാനമന്ത്രിയും കോടീശ്വരനുമായ തക്‌സിന്‍ ഷിനാവാത്രയുടെ മകളാണ്. 2006-ല്‍ അഴിതമതി ആരോപണത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ സ്ഥാനം നഷ്ടപ്പെട്ട തസ്‌കിന്‍ നിലവില്‍ വിദേശത്താണ് താമസിക്കുന്നത്.
പൈത്തോങ്താണിന് വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.


പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പു വരെ അവര്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലൈവ് വീഡിയോയിലൂടെ ഇവര്‍ ജനങ്ങളുമായി സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെത്തുമെന്നാണ് സൂചന.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions