ചരമം

റിയാദിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ നാല് മലയാളികടക്കം 6 പേര്‍ മരിച്ചു

റിയാദ്: സൗദി അറേബിയയില്‍ തലസ്ഥാനമായ റിയാദിലെ താമസസ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയില്‍ നാല് മലയാളികടക്കം ആറ് പേര്‍ മരിച്ചു.മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാനും മറ്റൊരാള്‍ വളാഞ്ചേരി സ്വദേശി ഹക്കീമുമാണ്. രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. മരിച്ച മറ്റ് രണ്ടുപേര്‍ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ്.

പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മൃതദേഹങ്ങള്‍ റിയാദിലെ ഷുമെയ്സി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് അഗ്നിബാധയുണ്ടായത്. എ.സിയില്‍ നിന്നുളള ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമാണ് അഗ്നിബാധയെന്നാണ് സൂചന.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions