വിദേശം

പീഡന കേസില്‍ ട്രംപിന് തിരിച്ചടി; 50 ലക്ഷം ഡോളര്‍ നഷ്ട പരിഹാരം നല്‍കണം

സ്ത്രീപീഡന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. 1996 ല്‍ എഴുത്തുകാരി ജീന്‍ കാരളിനെ പീഡിപ്പിച്ച കേസില്‍ ട്രംപിനെ മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ട്രംപിന് 50 ലക്ഷം ഡോളര്‍ നഷ്ട പരിഹാരവും കോടതി വിധിച്ചു.


1996 ല്‍ ഫിഫ്ത്ത് അവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമില്‍ വച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതുവെന്നാണ് ജീന്‍ കാരളിന്റെ പരാതി. ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ജീന്‍ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ട്രംപിന്റെ ആരോപണം.

'കോടതിവിധി തനിക്ക് അപമാനമാണ് , ഈ സ്ത്രീ ആരാണെന്ന് എനിക്ക് തീര്‍ത്തും അറിയില്ല,' ഇ. ജീന്‍ കരോളിനെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് ക്രിമിനല്‍ എന്നതിലുപരി സിവില്‍ കേസ് ആയതിനാല്‍ ഡോണള്‍ഡ് ട്രംപിന് ജയില്‍ ശിക്ഷയ്ക്ക് സാധ്യതയില്ല.

അതേ സമയം, സത്യം ജയിച്ചെന്ന് ജീന്‍ കരാള്‍ പ്രതികരിച്ചു. എല്ലെ മാസികയുടെ മുന്‍ ഉപദേശക കോളമിസ്റ്റായ കരോള്‍ ഒരു പ്രതിദിന ടോക്ക് ഷോയും അവതരിപ്പിച്ചിട്ടുണ്ട്. 2024 ല പ്രസിഡന്റ് ഇലക്ഷന് മുമ്പായി ഉയര്‍ന്നു വന്ന കേസ് ട്രംപിന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഡോണള്‍ഡ് ട്രംപിനെതിരെ മുമ്പും ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions