അസോസിയേഷന്‍

തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ലെസ്റ്ററില്‍ ഒത്തുകൂടി


യുകെയിലുള്ള തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാര്‍ഷിക ആഘോഷങ്ങള്‍ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേര്‍ പങ്കെടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഒത്തു ചേരലിനു മിഴിവേകി.


1986 മുതല്‍ 2021 വരെ ജിഇസിയില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്. ഐ ടി, ബാങ്കിങ്ങ്, കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, എനര്‍ജി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ മേഖലകളിലെ വിദഗ്ധരെ കൂടാതെ ഓക്‌സ്ബ്രിഡ്ജ് അധ്യാപകരും വ്യവസായികളും യുകെയുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ജിഇസിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കാതെ തന്നെ വ്യാപൃതരാണ്.


എഞ്ചിനീയറിംഗ് രംഗത്തെ തങ്ങളുടെ അനുഭവപരിചയം യുവതലമുറക്ക് പകര്‍ന്നു നല്‍കാനായി യുകെയിലും ഇന്ത്യയിലുമുള്ള വിവിധ സംഘടനകളുമായി ചേരുന്നു വിവിധ ക്ലാസ്സുകളും, ജോലിസാധ്യത മാര്‍ഗനിദേശങ്ങളും നല്‍കുന്നതില്‍ അംഗങ്ങള്‍ മുന്‍പന്തിയിലാണ്. പല അംഗങ്ങളും വിവിധ ചാരിറ്റി, സാമൂഹിക സംഘടനകളുടെ ഉപദേശകരോ പ്രവര്‍ത്തകരോ ആണ്. ഇതിലൂടെ സാമൂഹിക നന്മക്കായി സേവനങ്ങള്‍ അര്‍പ്പിക്കാന്‍ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നു.


കോവിഡ് കാലത്തു ജിഇസി യുകെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ 'ടെക്റ്റാള്‍ജിയ' എന്ന വെര്‍ച്ച്വല്‍ കലാമേള വളരെ ശ്രദ്ധ നേടിയിരുന്നു. അടുത്ത ടെക്റ്റാള്‍ജിയ സംഘടിപ്പിയ്ക്കുന്ന യുഎഇ ചാപ്റ്റര്‍ (ട്രേസ്) പ്രസിഡന്റ് അഷറഫ്, ജിഇസി യുകെ ചാപ്റ്ററിലെ റെയ്‌മോള്‍ നിധിരിയ്ക്ക് കോളേജിന്റെ ഉപഹാരം സമര്‍പ്പിച്ചു.


യുകെയില്‍ താമസിക്കുന്ന ജിഇസിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ഈ കൂട്ടായ്മയെക്കുറിച്ചു കൂടുതല്‍ അറിയാനും ഭാഗമാകാനും 'ടെക്റ്റാള്‍ജിയ' എന്ന ഫേസ്ബുക് പേജിലൂടെ ബന്ധപ്പെടാവുന്നതാണ്.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions