വിദേശം

വൈറ്റ് ഹൗസിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റി അക്രമം; 19 വയസുള്ള ഇന്ത്യന്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. സായ് വര്‍ഷിത് കണ്ടൂല(19) ആണ് സുരക്ഷാ ജീവനക്കാരുടെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് രാവിലെയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. വൈറ്റ് ഹൈസിലെ ലാഫൈറ്റി സ്‌ക്വയര്‍ ഗേറ്റിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാള്‍ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാടയ്‌ക്കെടുത്ത ട്രക്കുമായി വന്ന് ഇയാള്‍ ബോധപൂര്‍വം അക്രമം നടത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. സംഭവത്തിന് ശേഷം നാസി പതാക കൈയിലേന്തിയ ഇയാള്‍ പ്രഡിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും വധിക്കുമെന്നും അമേരിക്കന്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നുമെല്ലാം ഉറക്കെ ആക്രോശിച്ചു.

പ്രസിഡന്റിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. "അധികാരം പിടിച്ചെടുക്കുക, പ്രസിഡന്റിനെ വധിക്കുക" എന്നീ ലക്ഷ്യങ്ങളാണ് തനിക്കുള്ളതെന്ന് അക്രമി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടൂലയുടെ മാനസിക നില പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. മസൂറിയിലെ ചെസ്റ്റര്‍ഫീല്‍ഡ് നിവാസിയാണ് കണ്ടൂല.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions