ചരമം

ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു


അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് - ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്.


കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡ് ചാക്കോയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഷണശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍ തന്നെയാണ്.

ജൂ‍ഡിന്റെ അമ്മ ആശയുടെ വീട് കൊട്ടാരക്കര കിഴക്കേത്തെരുവിലാണ്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.

സംസ്‌ക്കാര ചടങ്ങുകള്‍ ഫിലാഡല്‍ഫിയയില്‍ നടക്കും.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions