ചരമം

മദ്യലഹരിയില്‍ പിതാവ് ആറ്‌ വയസുള്ള മകളെ കോടാലിയ്ക്ക് വെട്ടിക്കൊന്നു

മാവേലിക്കര: മദ്യലഹരിയില്‍ പിതാവ് ആറ്‌ വയസുള്ള മകളെ പിതാവ് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീ ധന്യയില്‍ നക്ഷത്രയെയാണ് പിതാവ് മഹേഷ് മഴുവിന് തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത്. രാത്രി 7.30 ഓടെയാണ് സംഭവം. മദ്യലഹരിയില്‍ മഹേഷ് അവിടെ ഉണ്ടായിരുന്ന മകളുടെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടു കൊണ്ട കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു.

മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളംകേട്ട്‌ ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റു സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ്‌ കണ്ടത്‌. പുറത്തേക്കോടിയ സുനന്ദയെ മഹേഷ്‌ പിന്തുടരുകയും ആക്രമിക്കുകയും ചെയ്‌തു. സുനന്ദയുടെ തലയ്‌ക്കും കൈയ്‌ക്കും വെട്ടേറ്റിട്ടുണ്ട്‌. സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ബഹളംകേട്ട്‌ ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.


നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുമ്പ്‌ ആത്മഹത്യ ചെയ്‌തിരുന്നു. വിദേശത്തായിരുന്ന മഹേഷ്‌ പിതാവ്‌ ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനെത്തുടര്‍ന്നാണ്‌ നാട്ടിലെത്തിയത്‌. മഹേഷിന്റെ പുനര്‍വിവാഹം വനിതാ കോണ്‍സ്‌റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍, ഇയാളുടെ സ്വഭാവവൈകൃതത്തെക്കുറിച്ച്‌ അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്മാറുകയായിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions