പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ തിരുഹൃദയത്തിരുന്നാളിന് ആമുഖമായി ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂണ്‍ 13,14,15 (ചൊവ്വ ബുധന്‍,വ്യാഴം)തീയതികളില്‍ വൈകുന്നേരങ്ങളില്‍ 7:25 മുതല്‍ രാത്രി 9:00 മണിവരെ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന ധ്യാനം പ്രശസ്ത തിരുവചന പ്രഘോഷകയും, ഫാമിലി കൗണ്‍സിലറും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്നതാണ്.
പെന്തക്കോസ്ത് തിരുന്നാളിന് ശേഷം വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ച ആഘോഷിക്കുന്ന തിരുഹൃദയ തിരുന്നാള്‍, യേശുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മയേകുന്ന മുള്‍മുടി ചാര്‍ത്തി മുറിവേല്‍പ്പിക്കപ്പെട്ടു രക്തവും, വെള്ളവും ഒഴുകുന്ന അതോടൊപ്പം പ്രകാശം വലയം ചെയ്യപ്പെട്ട വിശുദ്ധ തിരുഹൃദയ പ്രതിച്ഛായയ്ക്ക്, ഭക്തിപൂര്‍വ്വം സമര്‍പ്പണവും ബഹുമാനവും ആരാധനയും അര്‍പ്പിക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ പ്രധാനാചാര ദിനമാണ്.
തിരുഹൃദയ തിരുന്നാളിനു മുന്നൊരുക്കമായി നടത്തുന്ന ത്രിദിന ധ്യാനം ആല്മീയമായും,മാനസ്സികമായും ഒരുങ്ങുവാനും, തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്ന് ദൈവീക സ്‌നേഹവും കൃപകളും ആര്‍ജ്ജിക്കുവാനും അനുഗ്രഹദായകമാവും.
ആല്‍മീയ കൃപകള്‍ക്കു വാതായനം തുറക്കപ്പെടുന്ന വചനാഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.
Dates : June 13,14,15
Zoom Meeting ID: 597 220 6305
Passcode : 1947
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നിത്യേന വൈകുന്നേരങ്ങളില്‍ 7:25 മുതല്‍ രാത്രി 9:00 മണിവരെ ഇതേ സൂം മീറ്റിംഗ് ഐഡിയും പാസ്സ്‌കോഡും (ID: 597 220 6305, PW 1947) ഉപയോഗിച്ച് സൂം പ്ലാറ്റ്‌ഫോമിലൂടെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തിരുവചന ചിന്തയും നടത്തിപ്പോരുന്ന അനുഗ്രഹദായകമായ ശുശ്രുഷകള്‍ തുടര്‍ന്നും ലഭ്യമാണെന്നും ഇതൊരു അറിയിപ്പായി കരുതുവാനും, സ്‌നേഹപൂര്‍വ്വം പങ്കുചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നതായും സിസ്റ്റര്‍ ആന്‍ മരിയ അറിയിച്ചു.