മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മീസ് കാതോലിക്കാ ബാവ ഈ മാസം 26നു മാഞ്ചെസ്റ്ററില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.
25 നു വൈകിട്ട് മാഞ്ചെസ്റ്ററില്‍ എത്തുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് സെന്റ് ചാര്‍ഡ്‌സ് റോമന്‍ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണവും അത്താഴവിരുന്നും നല്‍കും. ഷൂസ്ബറി ഡയോസിസ് വികാരി ജനറാള്‍ കാനന്‍ മൈക്കിള്‍ ഗാനന്‍, വൈദീകരായ ഫാ. ടോണി, ഫാ. ഷോണ്‍, റവ. ഡോ. കുര്യാക്കോസ് തടത്തില്‍, റവ. ഡോ. ലൂയിസ് ചരിവിള പുത്തന്‍വീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരിക്കും പിതാവിനെ സ്വീകരിക്കുക.
26 വൈകിട്ട് ഏഴുമണിക്ക് നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ പെട്ട മാഞ്ചെസ്റ്റര്‍, ലിവര്‍പൂള്‍, ഷെഫീല്‍ഡ് മിഷനുകളുടെ ആഭിമുഖ്യത്തില്‍ ചീഡില്‍ ഹ്യൂം സെന്റ് ആന്‍സ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടര്‍ന്ന് ആഘോഷമായ ദിവ്യബലി അര്‍പ്പിക്കുന്നതുമായിരിക്കും.
എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തന്‍വീട്ടില്‍ അറിയിച്ചു.