ചരമം

മില്‍ട്ടന്‍കെയ്‌സില്‍ അന്തരിച്ച നഴ്‌സ് ഏലിയാമ്മയുടെ സംസ്‌കാരം വെള്ളിയാഴ്ച


മില്‍ട്ടന്‍കെയ്‌സില്‍ അന്തരിച്ച കോട്ടയം സ്വദേശിനിയായ മുന്‍ നഴ്‌സ്‌ ഏലിയാമ്മ ഇട്ടി(69)യുടെ സംസ്‌കാരം വെള്ളിയാഴ്ച. എന്‍എച്ച്എസില്‍ 17 വര്‍ഷം നഴ്‌സായിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ ഏലിയാമ്മ മൂന്നു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പം മില്‍ട്ടന്‍ കെയിന്‍സില്‍ മകന്റെ വസതിയിലായിരുന്നു താമസം. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.


സംസ്‌കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തില്‍ നടക്കും.

കോന്നി കളുത്തുങ്കലായ പനമൂട്ടില്‍ കുടുംബാംഗമാണ് .ഭര്‍ത്തവ് വര്‍ഗീസ് ഇട്ടി (കുഞ്ഞുമോന്‍)

മകന്‍ കെവില്‍ മരുമകള്‍ ; ഫ്രാന്‍സി കൂനുപറമ്പില്‍ കുറിച്ചി.

നോര്‍ത്ത് ഹാംപ്ടണില്‍ ആദ്യകാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ ഒന്നാണ് വര്‍ഗീസ് ഇട്ടിയുടേത്. നോര്‍ത്ത് ഹാംപ്ടണ്‍ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം.

മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബത്തിന്റെ വേര്‍പാടില്‍ വലിയ വേദനയിലാണ് മലയാളി സമൂഹം.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions